മണിപ്പൂരിലെ അക്രമം , കെപിസിസിയുടെ നേതൃത്വത്തിൽ ഇന്ന് പന്തം കൊളുത്തി പ്രകടനം

Advertisement

തിരുവനന്തപുരം.മണിപ്പൂരിൽ നടക്കുന്ന അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് കെപിസിസിയുടെ നേതൃത്വത്തിൽ ഇന്ന് പന്തം കൊളുത്തി പ്രകടനം നടത്തും. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാവും പ്രതിഷേധം നടക്കുക. സമാധാനപരമായി ജീവിച്ച മണിപ്പൂർ ജനസമൂഹം ബിജെപി അധികാരത്തിലെത്തിയതോടെ അശാന്തിയിലേക്ക് നിലം പതിച്ചന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ആരോപിച്ചു. മണിപ്പൂരിൽ നിന്നും കേരള ജനതയ്ക്ക് പഠിക്കാൻ ഏറെയുണ്ട്. വിവിധ സമുദായങ്ങൾ സാഹോദര്യത്തോടെ കഴിയുന്ന കേരളത്തിലേക്ക് ബിജെപി കടന്നു വന്നാൽ മണിപ്പൂരിലേതുപോലെയുള്ള ദുരന്തത്തിന് വഴിയൊരുക്കുമെന്നും കെ സുധാകരൻ പറഞ്ഞു.

Advertisement