പൊതുകിണറിൻറെ ആൾമറയിൽ രാത്രി കൂട്ടുകാർക്കൊപ്പം ഇരിക്കവെ അപകടം; കൈതെറ്റി വീണ യുവാവിൻറെ ജീവൻ രക്ഷിക്കാനായില്ല

Advertisement

കോഴിക്കോട്: കിണറിൻറെ ആൾമറയിൽ ഇരിക്കുമ്പോൾ അബദ്ധത്തിൽ അഴമുള്ള കിണറിലേക്ക് വീണ് പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം. താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമി നാലാം പ്ലോട്ടിൽ താമസിക്കുന്ന ജിഷ്ണു ദാസ് (ബിച്ചുണ്ണി 27 ) ആണ് മരിച്ചത്.

വീടിനു സമീപത്തെ പൊതുകിണറിൽ ഇരിക്കവെയാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ സുഹൃത്തുക്കൾക്കൊപ്പം കിണറിൻറെ ആൾമറയിൽ ഇരിക്കുമ്പോഴാണ് അബദ്ധത്തിൽ അഴമുള്ള കിണറിലേക്ക് വീണതെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാർ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ: ലീല. സഹോദരി: ലിജിന. സംസ്കാരം നടത്തി

Advertisement