കാറിന്‍റെ സണ്‍ റൂഫിന് മുകളില്‍ 3 കുട്ടികളെ ഇരുത്തിഅമിത വേഗതയില്‍ കാറോടിച്ചു,നടപടി

Advertisement

കോഴിക്കോട് . കാറിന്റെ സണ്‍ റൂഫിന് മുകളില്‍ 3 കുട്ടികളെ ഇരുത്തിഅമിത വേഗതയില്‍ കാറോടിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പരന്നതിന് പിന്നാലെ നടപടിക്ക് നീക്കം. അപകടകരമായ രീതിയില്‍ കാറോടിച്ച സംഭവത്തിലാണ് നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. രംഗത്ത്

കെഎല്‍ 57 എക്സ് 7012 നമ്ബര്‍ കാറിന്റെ ഉടമയായ കൊടുവള്ളി സ്വദേശിയെ കൊടുവള്ളി സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ വിളിച്ചു വരുത്തി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

നോട്ടീസിന് മറുപടി ലഭിച്ച ശേഷം ലൈസന്‍സ് സസ്പെന്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കൊടുവള്ളി എംവിഐ അജില്‍ കുമാര്‍ അറിയിച്ചു. ബുധനാഴ്ച രാത്രിയാണ് കുന്ദമംഗലം ടൗണിലൂടെ അമിത വേഗതയില്‍ ഇത്തരത്തില്‍ കാറോടിച്ചത്. പുറകിലെ വാഹനത്തിലുള്ളവര്‍ പകര്‍ത്തിയ ദൃശ്യം പ്രചരിച്ചതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി ഉണ്ടായത്.

Advertisement