ഇടുക്കി.അരിക്കൊമ്പൻ ഇന്നലെ രാത്രി ജനവാസ മേഖലയിൽ ഇറങ്ങി. തമിഴ്നാട്ടിലെ ഹൈവേസ് ഡാമിന് സമീപം
കൃഷി നശിപ്പിക്കാൻ ശ്രമിച്ചതോടെ തൊഴിലാളികളും വനപാലകരും ചേർന്ന് കാട്ടിലേക്ക് തുരത്തി
തമിഴ്നാട് വന മേഖലയിൽ ആണ് ഇപ്പോഴുള്ളത്. മഴ മേഘങ്ങൾ കാരണം സിഗ്നൽ ലഭിക്കുന്നില്ല. ഒരാഴ്ചക്കിടെ അരിക്കൊമ്പന്‍ 40 കിലോമീറ്ററിലേറെ ദൂരം സഞ്ചരിച്ചു. തമിഴ്നാട് വനമേഖലയില്‍ കടന്ന ശേഷം തിരികെ കേരളത്തിലേക്ക് പോരികയായിരുന്നു. എന്നാല്‍ അതിര്‍ത്തിയിലെ കാടുകളില്‍ തങ്ങിയാണ് യാത്ര. കൊടും വനത്തില്‍ നിന്നും ജനവാസമേഖലയിലേക്കു തന്നെ പോന്നത് വനംവകുപ്പിന്‍റെ കണക്കുകൂട്ടലുകള്‍ക്ക് വിരുദ്ധമാണ്. യഥേഷ്ടം ഭക്ഷണമുള്ളതിനാല്‍ കൊടുംവനമേഖലയില്‍ സ്ഥിരമായി തങ്ങുമെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്.