സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയും

Advertisement

തിരുവനന്തപുരം.എ ഐ ക്യാമറ അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം തുടരുന്നതിനിടെ സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയുമായി നടക്കും. ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും വിവാദം
മുഖ്യമന്ത്രി പരാമർശിച്ചില്ല. ഇന്ന്
സംസ്ഥാന സമിതിക്ക് മുന്നോടിയായി സെക്രട്ടേറിയറ്റ് യോഗം ചേരാൻ സാധ്യതയുണ്ട്. കാക്കര ഉപതിരഞ്ഞെടുപ്പ് തോൽവി അടക്കമുള്ള സംഘടനാ വിഷയങ്ങളിലെ അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകളും സംസ്ഥാന സമിതി ചർച്ച ചെയ്തേക്കും.ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചർച്ചയാകും. അതിനിടെ ക്യാമറ വിവാദവുമായി ബന്ധപ്പെട്ട ഏറ്റവും നിര്‍ണായക രേഖ ഇന്നു പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വെല്ലുവിളിച്ചിട്ടുമുണ്ട്.

Advertisement