പത്തനംതിട്ട.സി പി എം ഇലന്തൂർ ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ ആത്മഹത്യ ചെയ്ത പത്തനംതിട്ട ഏരിയാ സെക്രട്ടറിയുടെ മരണകാരണം സാമ്പത്തിക ബുദ്ധിമുട്ടുകൾ തന്നെ എന്ന് സൂചന. പ്രദീപിന്റെ സംസ്കാരം തിങ്കളാഴ്ച ഒരുമണിക്ക് വീട്ടുവളപ്പിൽ നടക്കും . തിങ്കളാഴ്ച രാവിലെ 7.30-ന് സി.പി.എം. പത്തനംതിട്ട ഏരിയാകമ്മിറ്റി ഓഫീസിലും ഒമ്പതിന് ഇലന്തൂർ സർവീസ് സഹകരണസംഘത്തിലും മൃതദേഹം പൊതുദർശനത്തിന് വെക്കും.