അന്ന് എനിക്ക് 16 വയസ് മാത്രമാണ് പ്രായം; എന്തുകൊണ്ടാണ് ആളുകള്‍ എന്നെ വെറുക്കുന്നതെന്ന് മനസിലായില്ല, പിന്നെ എനിക്ക് മനസിലായി: സാനിയ ഇയ്യപ്പന്‍

ക്വീന്‍ സിനിമക്ക് ശേഷം വന്ന ട്രോളുകള്‍ മാനസികമായി ബുദ്ധിമുട്ടിച്ചുണ്ടെന്ന് സാനിയ ഇയ്യപ്പന്‍. അന്ന് 16 വയസ് മാത്രമായിരുന്നു പ്രായlമെന്നും ട്രോളുകള്‍ കണ്ട് തനിക്ക് പറ്റിയ ഇടമല്ല സിനിമ എന്ന് തോന്നിയിരുന്നുവെന്നും സാനിയ പറഞ്ഞു.
ഒരു അഭിമുഖത്തിലായിരുന്നു തന്റെ ജീവിത്തലനുഭവിച്ച പ്രതിസന്ധിഘട്ടത്തെ കുറിച്ച്‌ താരം തുറന്ന് പറഞ്ഞത്.
“ക്വീന്‍ എന്ന സിനിമക്ക് ശേഷം ആളുകള്‍ക്ക് എന്നോട് വലിയ വെറുപ്പ് ആയിരുന്നു. സത്യം പറഞ്ഞാല്‍ ട്രോളുകള്‍ കാരണമാണ് ഞാന്‍ സാനിയ ഇയ്യപ്പനായത്. ട്രോളുകളില്‍ നിന്നുമാണ് ചിന്നു എന്ന കഥാപാത്രം കുറെ ആളുകളിലേക്ക് എത്തുന്നത്. ഇത് എനിക്ക് പറ്റിയ സ്‌പേസ് അല്ല എന്ന് പോലും ഞാന്‍ ചിന്തിച്ചു.
അന്ന് എനിക്ക് 16 വയസ് മാത്രമാണ് പ്രായം. 15 വയസുള്ളപ്പോഴാണ് ക്വീന്‍ ചെയ്യുന്നത്. പത്ത് പന്ത്രണ്ട് ചേട്ടന്മാരുള്ള സെറ്റില്‍ 15 വയസുള്ള ഞാന്‍ ആ കഥാപാത്രം ചെയ്യുന്നത് എനിക്ക് ഒരു ബിഗ് ഡീലായിരുന്നു. എന്തുകൊണ്ടാണ് ആളുകള്‍ എന്നെ വെറുക്കുന്നതെന്ന് മനസിലായില്ല. പിന്നെ ഈ ഒരു യാത്രയുടെ ഭാഗമാണ് അതെന്ന് എനിക്ക് മനസിലായി.”-സാനിയ പറഞ്ഞു.

Advertisement