മന്ത്രിയുടെ പേരിലും വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്​; പണം ആവശ്യപ്പെട്ട് തട്ടിപ്പ്

തൃശൂർ: റവന്യൂമന്ത്രി കെ. രാജന്‍റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം ആവശ്യപ്പെട്ട് തട്ടിപ്പ്. മന്ത്രിതന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്.

തന്‍റെ പേര് ഉപയോഗിച്ചുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ആ അക്കൗണ്ട് ഉപയോഗിച്ച് പലരോടും ചാറ്റ് ചെയ്ത് പണം ചോദിക്കുന്നതായി അറിയാന്‍ കഴിഞ്ഞുവെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പ്രിയപ്പെട്ടവര്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Advertisement