യു.ഡി.എഫി​െൻറ പോക്ക് ശരിയല്ലെന്ന്-ആർ.എസ്.പി, കൂടിയാലോചന ഇല്ല

Advertisement

കൊല്ലം: യു.ഡി.ഫ് സംവിധാനത്തോടുളള അമർഷം രേഖപ്പെടുത്തി ആർ.എസ്.പി രംഗത്ത്. കൂടിയാലോചന ഇല്ലെന്നും അടിയന്തര സാഹചര്യങ്ങളിൽ പോലും മുന്നണി യോ​ഗം ചേരാറില്ലെന്നും സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ കുറ്റപ്പെടുത്തി. സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ ​​ഗൗരവത്തിലെടുക്കണമെന്നും ആർഎസ്പി നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

യു.ഡി.എഫ് എന്ന സംവിധാനം കുറേക്കൂടി ​ഗൗരവം കൈവരിക്കേണ്ടതുണ്ട്. ഇതിന് കൂടിയാലോചന അനിവാര്യമാണ്. മാസങ്ങളുടെ ഇടവേളയിൽ യോ​ഗം ചേരുന്നത് ദൗർഭാ​ഗ്യകരമാണ്. സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുന്നതിലും വീഴ്ച സംഭവിക്കുകയാണ്. ഇത്രയും സങ്കീർണമായ വിഷയങ്ങൾ നടക്കുമ്പോൾ കുറേക്കൂടി ജാ​ഗ്രതയോടെ പ്രവർത്തിക്കണമെന്നും ആർ.എസ്.പി ആവശ്യപ്പെട്ടു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here