ബിജെപിക്കായി റബര്‍ കൊണ്ടൊരു പാലമിട്ട് ക്രൈസ്തവ സഭ, ബിഷപ് പാംപ്ളാനിയുടെ പ്ളാന്‍ നടക്കുമോ

Advertisement

തിരുവനന്തപുരം. ബിജെപിയെ പിന്തുണയ്ക്കാൻ റബര്‍ കൊണ്ടൊരു പാലമിട്ട് ക്രൈസ്തവ സഭ . റബര്‍ വില 300 രൂപയായി വർധിപ്പിച്ചാൽ  തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണയ്ക്കാമെന്ന് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. കേരളത്തിൽ ഒരു എം.പി പോലുമില്ലെന്ന ബിജെപിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചു തരുമെന്നും പരാമർശം. ബിഷപ്പിന്റെ പരാമർശം തള്ളി സിപിഎം രംഗത്തെത്തി. റബർ വില കൂട്ടിയത് കൊണ്ട് ഭരണം പിടിക്കാനാകില്ലെന്നും കേരളത്തിൽ മതനിരപേക്ഷത മാത്രമാണ് ബദലെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ബിഷപ്പിന് പിന്തുണയുമായി ബിജെപി രംഗത്തുണ്ട്.

കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച  കര്‍ഷകറാലിയിലായിരുന്നു ആർച്ച്‌ ബിഷപ്പ് ജോസഫ് പ്ലാംപാനിയുടെ ബിജെപി അനുകൂല പരാമർശം..

കുടിയേറ്റ ജനതയ്ക്ക് അതിജീവനം വേണമെങ്കില്‍ രാഷ്ട്രീയമായി പ്രതികരിക്കണമെന്നും ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി ആഹ്വാനം ചെയ്തു. ബിഷപ്പിൻ്റെ രാഷ്ട്രീയ ആഹ്വാനം തള്ളി സിപിഎം രംഗത്തെത്തി..ഏത് തുറുപ്പ് ചീട്ട് ഇറക്കിയാലും ആർ എസ് എസും ബിജെപിയും ആഗ്രഹിക്കുന്നത് കേരളത്തിൽ നടക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതികരിച്ചു.

പരാമർശം രാഷ്ട്രീയ വിവാദമായതോടെ വിശദീകരണവുമായി ജോസഫ് പ്ലാംപാനി വീണ്ടും മാധ്യമങ്ങൾക്ക് മുന്നിലെത്തി. ബി ജെ പിയുമായി ചർച്ച നടത്തുന്നതിൽ തെറ്റില്ലെന്നും ബി ജെ പി യോട് അയിത്തമില്ലെന്നും ബിഷപ്പ്..

ബിഷപ്പിൻ്റെ പരാമർശം പരിഗണിക്കപ്പെടേണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ആർ എസ് എസിൻ്റെ പേര് പറഞ്ഞ് ക്രൈസ്തവരെ ഭീതിയിലാഴ്ത്താനുള്ള ശ്രമം വിലപ്പോവില്ലെന്നും കെ.സുരേന്ദ്രൻ. ഇന്ത്യഭരിക്കുന്ന പാര്‍ട്ടിയാണ് ചര്‍ച്ച നടത്തിലാല്‍ എന്താണ് തെറ്റ്, മലയോര ജനതയുടെ വികാരമാണ് പറഞ്ഞത്. സഹായിക്കുന്നവരെ തിരിച്ചു സഹായിക്കും എന്നും പാംപ്ളാനി പ്രതികരിച്ചു.

ജോസഫ് പ്ലാംപാനിയെ ന്യായീകരിച്ച് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി രംഗത്തെത്തി. സഭയ്ക്ക് രാഷ്ട്രീയമില്ലെന്നും ബിഷപ്പിൻ്റേത് കേന്ദ്രനയത്തിനെതിരായ പ്രതികരണമെന്നും ജോസ് കെ മാണി. ബിജെപി കേരളത്തില്‍ വേറുറപ്പിക്കാന്‍ പുതുമാര്‍ഗങ്ങള്‍ തേടുന്നതിനിടെ ബിഷപിന്‍റെ പ്രസ്താവനക്ക് വലിയ അര്‍ത്ഥങ്ങളാണ് മറ്റ് രാഷ്ട്രീയ കക്ഷികള്‍ കല്‍പ്പിക്കുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here