കോഴിക്കോട്. പി.എം.എ സലാം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരും.പാർട്ടിയിലെ മുതിർന്ന നേതാക്കൾ
ശക്തമായി എതിർത്തെങ്കിലും പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഉറച്ച നിലപാടിന്
മുന്നിൽ പാർട്ടി കീഴടങ്ങി.സംസ്ഥാന ട്രഷറർ ആയി സി.ടി അഹമ്മദലി തുടരാനും തീരുമാനം ആയി.
എം.കെ മുനീറിന് വേണ്ടി ഇ.ടി മുഹമ്മദ് ബഷീർ, പി വി അബ്ദുൽ വഹാബ്, കെ പി എ മജീദ് കെ എം ഷാജി തുടങ്ങി മുതിർന്ന നേതാക്കൾ വാദിച്ചെങ്കിലും പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഉറച്ച നിലപാടാണ് പി.എം.എ സലാമിന് തുണയായത്. ഉന്നതാധികാര സമിതിയിൽ സലാമിന്റെ പേര് തങ്ങൾ പറഞ്ഞപ്പോൾ എതിർപ്പ് ഉയർന്നു. തീരുമാനത്തിൽ മാറ്റമില്ലെന്ന് തങ്ങൾ അറിയിച്ചതോടെ നേതാക്കൾ കീഴടങ്ങി. സാദിഖലി തങ്ങൾ പ്രസിഡന്റായ പുതിയ കമ്മിറ്റി ഇ.ടി മുഹമ്മദ് ബഷീർ തന്നെ കൗണ്സില്‍ യോഗത്തില്‍ പ്രഖ്യാപിച്ചു.
വി കെ ഇബ്രാഹിം കുഞ്ഞും എം സി മായിൻ ഹാജിയും വൈസ് പ്രസിഡന്റുമാറായി. കെ എം ഷാജിയും ദളിത് ലീഗ് നേതാവും സെക്രട്ടറിമാരാണ്. 24 ഭാരവാഹികളും 31 അംഗ സെക്രെറ്ററിയേറ്റു അടങ്ങിയതാണ് കമ്മിറ്റി. പി കെ ഫിറോസും പി കെ നവാസും പ്രത്യേക ക്ഷനിതാക്കളാണ്. തീരുമാനം ഏക കണ്ഠമായിരുന്നുവെന്ന പി എം എ സലാം
Sott
പാർട്ടി ഉന്നതാധികാര സമിതി അംഗമായിരുന്ന എം കെ മുനീർ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തുടരും.
മുസ്ലിം ലീഗിൽ പി.കെ കുഞ്ഞാലിക്കുട്ടിയുടെ ആധിപത്യം ഉറപ്പിക്കുകയാണ് സലാമിന്റെ ജനറൽ സെക്രട്ടറി സ്ഥാനം.