തിരുവനന്തപുരം.സ്പീക്കറുടെ ഓഫീസിനുമുന്നിലുണ്ടായ കൈയ്യാങ്കളിയിലാണ് കെകെ രമയുടെ കൈക്ക് പരിക്കേറ്റത്. എന്നാൽ ഈ പരിക്ക് നാടകമെന്ന് ആയിരുന്നു സച്ചിൻ ദേവ് എം എൽ എയുടെ ഫേസ്ബുക്ക് പോസ്റ്റ്. കെ കെ രമയുടെ പ്ലാസ്റ്ററിട്ട കൈയ്യുടെ ചിത്രവും മറ്റൊരു ചിത്രവും ചേര്‍ത്ത് വെച്ചാണ് സച്ചിന്‍ദേവ് ഫെയിസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇതോടെ കെക രമക്കെതിരെ സൈബര്‍ ആക്രമണവും രൂക്ഷമായി. ഈ സാഹചര്യത്തിലാണ് സച്ചിൻ ദേവിനെതിരെ സ്പീക്കർക്കും സൈബർ സെല്ലിനും കെ കെ രമ പരാതി നൽകിയത്
അതിനിടെ, സച്ചിന്‍ദേവിനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി
എം വി ഗോവിന്ദനും മന്ത്രി എം ബി രാജേഷും രംഗത്തെത്തി.
പരിക്ക് വ്യാജമെന്ന് പറയുന്നവർ സർക്കാർ സംവിധാനത്തെയാണ് ചോദ്യം ചെയ്യുന്നത് എന്നും തനിക്കെതിരായ ആക്ഷേപത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കെ കെ രമ തിരിച്ചടിച്ചു
കെ കെ രമയുടെ പരാതിയിൽ സ്പീക്കറും സൈബർ സെല്ലും എന്ത് നടപടി സ്വീകരിക്കും എന്നതാണ് ഇനി ശ്രദ്ധേയം. ഒരു എം എൽ എക്കെതിരെ മറ്റൊരു എം എൽ എ സൈബർ സെല്ലിന് പരാതി നൽകിയതും അസാധാരണ നടപടിയായി.