കൊച്ചി.രണ്ടാം ദവസവും റിക്കാര്‍ഡ് പൊട്ടിച്ച് സ്വര്‍ണ വില സർവ്വകാല റെക്കോർഡിൽ. ഒരു ദിവസം കൊണ്ട് പവന് 1200 രൂപയാണ് സംസ്ഥാനത്ത് കൂടിയത്. ഗ്രാമിന് 5530 രൂപയും പവന് 44240 രൂപയിലുമെത്തി. ഒരാഴ്ച്ചയ്ക്കിടെ കൂടിയത് 3520 രൂപയാണ്
ഇന്ന് ഗ്രാമിന് 150 രൂപയും പവന് 1200 രൂപയുമാണ് വർധിച്ചത്.ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,530 രൂപയും പവന് 44240 രൂപയുമായി. ഒരു ദിവസം ഒറ്റ തവണ പവന് 1200 രൂപ വർധിക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്.മുമ്പ് രണ്ട് തവണകളിലായാണ് പവന് 1200 രൂപ രേഖപ്പെടുത്തിയിട്ട് ഉള്ളത്. വില 44,000 കടന്നതോടെ ഒരു പവൻ സ്വർണ്ണം വാങ്ങാൻ 48,000 രൂപയോളമാണ് മുടക്കേണ്ടി വരുന്നത്.
അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണവില ഡോളറിന് 1,986 രൂപയായി.ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്.ആഗോള ബാങ്കിങ് രംഗത്തെ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ പേർ സ്വർണത്തിലേക്ക് തിരിയുന്നതാണ് വില ഉയർത്തുന്നത്. ഈ വര്‍ഷം മാര്‍ച്ച് മുതല്‍ 42,000 രൂപയ്ക്കു മുകളിലാണ് സംസ്ഥാനത്ത് സ്വർണ്ണ വ്യാപാരം നടക്കുന്നത്.