ചേർപ്പ് ചിറയ്ക്കലിലെ സദാചാരക്കൊല, ഉത്തരാഖണ്ഡില്‍ നാല് പേര്‍ പിടിയിലായി

Advertisement

തൃശ്ശൂര്‍. ചേർപ്പ് ചിറയ്ക്കലിലെ സഹറിന്‍റെ സദാചാരക്കൊലയില്‍ നാല് പേര്‍ പിടിയിലായി. 4 പേരേയും ഉടൻ കേരളത്തിലെത്തിക്കും.. ചേർപ്പ് സ്വദേശികളായ അരുൺ, അമീർ, നിരഞ്ജൻ, സുഹൈൽ എന്നിവരാണ് കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിൽ വെച്ച് പിടിയിലായത്. . ഇതോടെ ഈ കേസില്‍ പിടിയിലായവരുടെ എണ്ണം എഴ് ആയി.
അതേസമയം കേസിലെ 6 പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല.

നേരെത്തെ കേസിൽ പിടിയിലായവരെ ചോദ്യം ചെയ്തതിൽ നിന്നും മൊബൈൽ ഫോൺ നടത്തിയ അന്വേഷണത്തിൽ നിന്നുമാണ് പ്രതികൾ ഉത്തരാഖണ്ഡിലുണ്ടെന്ന് വിവരം ലഭിച്ചത്.. ചേർപ്പ് സ്വദേശികളായ അരുൺ, അമീർ, നിരഞ്ജൻ ,സുഹൈൽ എന്നിവരാണ് ഇവിടെ വച്ച് പിടിയിലായത്. .
ചിറയ്ക്കൽ കോട്ടം നിവാസികളായ വിജിത്ത് , വിഷ്ണു, ഡിനോൺ , രാഹുൽ , അഭിലാഷ് , മൂർക്കനാട് സ്വദേശി ജിഞ്ചു എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. പ്രതികള്‍ക്കായി കഴിഞ്ഞ ദിവസം ലുക്ക് ഔട്ട്‌ നോട്ടീസ് ഇറക്കിയിരുന്നു.

വനിതാ സുഹൃത്തിനെ കാണാനെത്തിയ സഹറിനെ ഫെബ്രുവരി 18ന് അര്‍ദ്ധരാത്രിയാണ് പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. ആന്തരീകാവയവങ്ങള്‍ തകര്‍ന്നതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ കഴിയവെ ഈ മാസം 7നാണ് സഹര്‍ മരിച്ചത്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ചേർപ്പ് സ്വദേശികളായ ഫൈസൽ, സുഹൈൽ,നവീന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ പിടിയിലായ 4 പേരെ ഉടൻ തൃശ്ശൂരിലെത്തിക്കും.

Advertisement