തിരുവനന്തപുരം.കെപിസിസി പ്രസിഡൻ്റിനും ബി ജെ പി സംസ്ഥാന പ്രസിഡൻ്റിനും ഒരേ രാഷ്ട്രീയ മനസെന്ന് മന്ത്രി പി എ.മുഹമ്മദ് റിയാസ്. ഇരുവരുടെയും ഇനീഷ്യൽ മാത്രമല്ല മനസും പ്രസ്താവനകളും ഒരേ പോലെയാണ്. സുധാകരന്റെ ഭാഷയിൽ മറുപടി നൽകാനാവില്ല.
വ്യക്തിപരമായ ആരോപണം ഉന്നയിച്ചാൽ പേടിച്ചു പിന്മാറില്ല. മത്സരിച്ചപ്പോൾ ഇതിലും വലിയ ആരോപണങ്ങൾ കേട്ടിട്ടുണ്ട്. എന്നിട്ടും ബേപ്പൂരിൽ റിക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ചു. മാനേജ്മെന്റ് ക്വാട്ട പോലുള്ള ആരോപണങ്ങൾക്ക് മറുപടി നൽകാനില്ല. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടതെന്നും റിയാസ് പറഞ്ഞു.
