വയനാട്. കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച നാലര വയസുകാരൻ മേപ്പാടി ഓടത്തോട് സ്വദേശി മുഹമ്മദ് യാമിൻ്റെ സംസ്കാരം ഇന്ന് നടക്കും. ഓടത്തോട് ജുമാമസ്ജിദിൽ ഉച്ചക്ക് ഒരു മണിക്കാണ് ചടങ്ങുകൾ. ഇന്നലെ രാത്രി മേപ്പാടി വടുവഞ്ചാൽ റോഡിൽ നെടുങ്കരണ ടൗണിൽ വെച്ചാണ് യാമിനും കുടുംബവും സഞ്ചരിച്ച ഓട്ടോയ്ക്ക് കുറുകെ കാട്ടുപന്നി ചാടിയത്. അപകടത്തിൽ ഓട്ടോയിലുണ്ടായിരുന്ന മുഹമ്മദ് യാമിൻ്റെ മാതാവ് സുബൈറയ്ക്കും, സഹോദരൻ മുഹമ്മദ് അമീനും പരിക്കേറ്റിട്ടുണ്ട്. ഇവർ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെ തന്നെ കാട്ടുപന്നി ശല്യം നേരിടുന്ന പ്രദേശത്താണ് അപകടം ഉണ്ടായത്..
Home News Breaking News കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞുണ്ടായ അപകടം, നാലര വയസുകാരൻ്റെ സംസ്കാരം ഇന്ന്