തിരുവനന്തപുരം: സ്വർണവില കുതിച്ചുയർന്ന് സർവകാല റെക്കോർഡിൽ. ഗ്രാമിന് 25 രൂപ വർദ്ധിച്ച് 5,380 രൂപ ആയി. ഇതോടെ പവന് 200 രൂപ വർദ്ധിച്ച് 43,040 രൂപ ആയി. റെക്കോർഡ് വിലയാണ് രേഖപ്പെടുത്തിയത്. ഇതിന് മുൻപുള്ള റെക്കോർഡ് വില ഫെബ്രുവരിയിലായിരുന്നു. അന്ന് 42,880 ആയിരുന്നു വില.
ഇന്നലെ ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർദ്ധിച്ചിരുന്നു. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് 400 രൂപയുടെ കയറ്റം രേഖപ്പെടുത്തിയത്.