കേരളത്തിലെ സ്ത്രീകൾ ഏറെ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരും, രാഷ്ട്രപതി

Advertisement

തിരുവനന്തപുരം.പ്രഥമ സന്ദർശനത്തിൽ കേരളത്തെ വാനോളം പുകഴ്ത്തി രാഷ്ട്രപതി ദ്രൗപതി മുർമു.കേരളത്തിലെ സ്ത്രീകൾ കൂടുതൽ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരുമാണെന്ന് രാഷ്ട്രപതി പറഞ്ഞു.സ്ത്രീശാക്തീകരണത്തിന് ലോകത്തിന് തന്നെ മാതൃകയാണ് കുടുംബശ്രീ. രാജ്യത്ത് വിവിധ മേഖലകളിൽ ആദ്യ നേട്ടം കൈവരിച്ച സ്ത്രീകൾ കേരളത്തിൽ നിന്നാണ്. നാഞ്ചിയമ്മയ്ക്ക് ദേശീയ അവാർഡ് നൽകാനുള്ള ഭാഗ്യമുണ്ടായെന്നും രാഷ്ട്രപതി ദ്രൗപതി മുർമു. സംസ്ഥാന സർക്കാർ നൽകിയ പൗരസ്വീകരണത്തിൽ പ്രസംഗിക്കുക യായിരുന്നു രാഷ്ട്രപതി.

കുടുംബശ്രീ യുടെ 25 മത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി CDS അംഗങ്ങൾ എഴുതുന്ന കുടുംബശ്രീ ചരിത്രമായ രചന യുടെ ലോഗൊ രാഷ്ട്രപതി പ്രകാശനം ചെയ്തു. 
പട്ടിക വർഗ വിഭാഗത്തിലുള്ളവരുടെ സമഗ്ര വികസനം ലക്ഷ്യം വെച്ചുള്ള ഉന്നതി പദ്ധതി രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. മലയാളത്തിലേക്ക് മൊഴിമാറ്റിയ ടെക്നിക്കൽ ആൻഡ് എഞ്ചിനീയറിംങ് ഡിപ്ലോമ ബുക്കുകയുടെ പ്രകാശനവും രാഷ്ട്രപതി നിർവഹിച്ചു. രാവിലെ 
രാഷ്ട്രപതി ദ്രൗപതി മുർമുവിന് തിരുവനന്തപുരം വിമാനത്താവളത്തിൽ കര- വ്യോമസേനകൾ സംയുക്ത ഗാർഡ് ഓഫ് ഓണർ നൽകി. 91 ഇൻഫെൻൻ്ററി ബ്രിഗേഡ് കമാൻഡർ ലഫ്റ്റനൻ്റ് കേണൽ സ്റ്റാലിൻ റെക്സ് നേതൃത്വം നൽകി

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here