ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ അറുപതുകാരന് 88 വർഷം കഠിന തടവ്

Advertisement

കാസർഗോഡ്. ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ അറുപതുകാരന് 88 വർഷം കഠിന തടവ്. ചാമത്തടുക്ക സ്വദേശി മുഹമ്മദിനെയാണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഏഴ് വർഷം കൂടി അധിക തടവ് അനുഭവിക്കണം.

2019 ആഗസ്റ്റ് പതിനാലിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പെൺകുട്ടിയെ വീടിന് സമീപമുള്ള പറമ്പിൽ കൊണ്ടുപോയി ഒന്നിലധികം തവണ പീഡിപ്പിച്ചുവെന്നാണ് കേസ്. അന്നത്തെ ആദൂർ സി.ഐ ആയിരുന്ന കെ.പ്രേംസദനന്‍റെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്

Advertisement