നട്ടെല്ല് ഒന്നല്ല, പത്തുണ്ട്; അതാണ് സ്വപ്‌നക്കെതിരെ മാനഷ്ടക്കേസ് നൽകിയത്: എംവി ഗോവിന്ദൻ

Advertisement

തിരുവനന്തപുരം:
സ്വപ്‌ന സുരേഷിന് വക്കീൽ നോട്ടീസ് അയച്ചതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നട്ടെല്ല് ഒന്നല്ല, പത്തുണ്ട്. അതുകൊണ്ടാണ് മാനനഷ്ടക്കേസ് കൊടുത്തത്. വെറുതെ തോന്ന്യാസം പറഞ്ഞാൽ മിണ്ടാതിരിക്കാൻ ആകില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു
മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളിൽ ഒത്തുതീർപ്പിനായി ഇടനിലക്കാരനെ അയച്ചെന്നും 20 കോടി വാഗ്ദാനം ചെയ്‌തെന്നുമായിരുന്നു സ്വപ്‌നയുടെ ആരോപണം. ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നു എന്നായിരുന്നു സ്വപ്‌നയുടെ പ്രതികരണം
സൂര്യനെ പഴയ മുറം കൊണ്ട് തടുക്കാനാകില്ലെന്ന് മുഖ്യമന്ത്രിയെ പിന്തുണച്ച് എംവി ഗോവിന്ദൻ പറഞ്ഞു. ഫ്യൂഡൽ സമൂഹത്തിലെ ജീർണത സുധാകരനുണ്ട്. മോശം പദപ്രയോഗങ്ങളാണ് മുഖ്യമന്ത്രിക്കെതിരെ നടത്തുന്നത്. രാഷ്ട്രീയത്തിന് പകരം വ്യക്തിപരമാകുന്നത് തെറ്റായ പ്രവണതയാണ്. കെ സുധാകരൻ തിരുത്തണം. അല്ലെങ്കിൽ തിരുത്തിക്കാൻ യുഡിഎഫ് ഇടപെടണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here