തൃശൂർ : കാറിൽ കാട്ടുപന്നിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. ഗുരുവായൂർ സ്വദേശി സിൽബികുമാർ, ഭാര്യ സഞ്ജു, ഇവരുടെ മകനുമാണ് പരിക്കേറ്റത്.
ഇന്നലെ രാത്രി എട്ടരയോടു കൂടിയാണ് സംഭവം. കോയമ്പത്തൂരിൽ ആശുപത്രിയിൽ പോയി ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിൽ പന്നി ഇടിക്കുകയായിരുന്നു.
പരിക്കേറ്റവരെ തൃശുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ കാട്ടുപന്നി ചത്തു.
ചത്ത പന്നിയെ വനം വകുപ്പ് അധികൃതർ എത്തി സംസ്ക്കരിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച ആയക്കാട് സ്കൂളിന് സമീപം ഓട്ടോയ്ക്ക് കുറുകെ കാട്ടുപന്നി കുറുകെ ചാടി ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു.
Home News Breaking News വടക്കഞ്ചേരി ദേശീയപാത അഞ്ചുമൂർത്തി മംഗലത്ത് കാട്ടുപന്നി കാറിന് കുറുകെ ചാടി മൂന്ന് പേർക്ക് പരിക്ക്.