കോഴിക്കോട്.കെ മുരളീധരൻ എംപിയെ പിന്തുണച്ച് കോഴിക്കോട് നഗരത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍. ‘നിങ്ങള്‍ക്ക് വേണ്ടെങ്കിലും ജനങ്ങള്‍ ഒറ്റക്കെട്ടായി പറയുന്നു ഞങ്ങള്‍ക്ക് വേണം ഈ നേതാവിനെ’ എന്നാണ് ഫ്‌ളക്‌സ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. കോണ്‍ഗ്രസ് പോരാളികള്‍ എന്ന പേരിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
കെപിസിസി നേതൃത്വത്തിനെതിരെ പൊതുവേദിയില്‍ പരസ്യമായി വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ കെ മുരളീധരനും എംകെ രാഘവന്‍ എംപിക്കും കെപിസിസി നേതൃത്വം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നോട്ടീസ് നല്‍കിയത് ബോധപൂര്‍വ്വം അപമാനിക്കാനാണെന്നും ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നുമായിരുന്നു കെ മുരളീധരന്റെ പ്രതികരണം. ഈ പശ്ചാത്തലത്തിലാണ് കെ മുരളീധരനെ പിന്തുണച്ചുകൊണ്ട് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരിക്കുന്നത്.