വിവാദം കത്തുമ്പോൾ ‘ബ്രഹ്മപുരം’ സിനിമയാകുന്നു; കലാഭവൻ ഷാജോൺ പ്രധാന വേഷത്തിൽ

Advertisement

കൊച്ചി :
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവും ഇതുവരെയുളള സംഭവവികാസങ്ങളും സിനിമയാകുന്നു. കലാഭവൻ ഷാജോൺ മുഖ്യ കഥാപാത്രമായി എത്തുന്ന ചിത്രത്തിന് ‘ഇതുവരെ’ എന്നാണ് പേരിട്ടിരിക്കുന്നുത്. സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് അനിൽ തോമസാണ്. പ്ലാന്റിനെ ചുറ്റിപറ്റി ജീവിക്കുന്ന ഒരു കുടുംബം നേരിടുന്ന പ്രശ്നങ്ങളിലൂടെയാണ് സിനിമ ചർച്ച ചെയ്യപ്പെടുന്നത്.
നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ‘മിന്നാമിനുങ്ങ്’ എന്ന സിനിമയുടെ സംവിധായകനാണ് അനിൽ. ‘2019 ലും 2020 ലും 2021 ലുമൊക്കെ തീ പടർന്നിട്ടുണ്ട് എന്നും തീയിടുന്നതാണ് എന്ന് അവിടെ ചെന്നപ്പോൾ മനസിലായി എന്നും സംവിധായകൻ പറയുന്നു. മാലിന്യം വലിയ കൂമ്പാരമായി മല പോലയാകുകയാണ്. അത് ഒന്നു മാറാൻ വേണ്ടി കത്തിക്കും,’ അനിൽ പറഞ്ഞു.
കൊച്ചിയിലും കാന്തല്ലൂരിലുമായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. 2016 മുതൽ തന്റെ മനസിൽ ബ്രഹ്മപുരം സിനിമയാക്കുന്നതിനെ കുറിച്ച് ആലോചന തുടങ്ങിയിരുന്നു എന്നും സംവിധായകൻ വ്യക്തമാക്കി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here