നിയമസഭയിലെ സംഘർഷം: കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും

Advertisement

തിരുവനന്തപുരം:
നിയമസഭയിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കയ്യാങ്കളിയിൽ പരുക്കേറ്റവരെ ചികിത്സിച്ച ഡോക്ടർമാരുടെ മൊഴിയാകും ആദ്യം രേഖപ്പെടുത്തുക. ജനപ്രതിനിധികളും പോലീസുകാരും ഉൾപ്പെടുന്ന കേസായതിനാലാണ് പ്രത്യേക സംഘത്തിന് കൈമാറുന്നത്. കേസെടുക്കുന്നതിൽ പോലീസിന് തടസ്സമില്ല. പക്ഷേ സഭക്കുള്ളിൽ കയറി തെളിവെടുക്കുന്നതിൽ നിയമസഭാ സെക്രട്ടേറിയറ്റിന്റെ അനുമതി ആവശ്യമാണ്
ചാലക്കുടി എംഎൽഎ സനീഷ് കുമാർ, പരുക്കേറ്റ വനിതാ വാർഡൻ ഷീന എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഷീന രേഖാമൂലമാണ് പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങളും സഭാ ടിവി ദൃശ്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പോലീസിന് ശേഖരിക്കണം. പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് പോലീസ് ചുമത്തിയത്. പോലീസ് നടപടിയെ നിയമപരമായി ചോദ്യം ചെയ്യാൻ പ്രതിപക്ഷ എംഎൽഎമാർ തീരുമാനിച്ചിട്ടുണ്ട്.
 

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here