2023 മാർച്ച് 17 വെള്ളി
BREAKING NEWS
👉 കേരള’നിയമസഭ ഇന്ന് 9 മിനിട്ട് മാത്രം സമ്മേളിച്ച് പിരിഞ്ഞു.ഇനി തിങ്കളാഴ്ച
👉 ഇന്നത്തെ നിയമസഭാ സമ്മേളനം തുടങ്ങിയതാടെ പ്രതിപക്ഷ പ്രതിഷേധം
👉ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷത്തിൻ്റെ സമീപനം നിരാശാജനകമെന്ന് സ്പീക്കർ .
👉ചോദ്യോത്തരവേള
യിൽ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി മറുപടി പറയുമ്പോൾ മുദ്രാവാക്യം വിളിയുമായി പ്രതിപക്ഷം.
👉 ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്സെടുത്തതിൽ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി.
👉 ഇടുക്കിയിൽ ഒറ്റയാൻ പടയപ്പ വീണ്ടും റോഡിലിറങ്ങി.നാട്ടുകാരും യാത്രാക്കാരും ബഹളം വെച്ച് ആനയെ ഓടിച്ചു
👉സ്വപ്ന സുരേഷിനെതിരായ വധഭീഷണി; വിജേഷ് പിള്ള ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
👉നിയമസഭ മന്ദിരത്തിലെ കയ്യാങ്കളി കേസ് പ്രത്യക അന്വേഷണ സംഘത്തിന് കൈമാറും.
👉 വെഞ്ഞാറുമൂടിൽ പ്രവാസിയുടെ വാഹനങ്ങൾ കത്തിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ
കേരളീയം
🙏കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷങ്ങള്‍ ഇന്നു രാവിലെ 11.35ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം കവടിയാറിലാണ് ജൂബിലി സമ്മേളനം. ഇന്നലെ എത്തിയ രാഷ്ട്രപതി ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് സന്ദര്‍ശിച്ചു.

🙏ഇന്നു ഡോക്ടര്‍മാരുടെ പണിമുടക്ക്. രാവിലെ ആറു മുതല്‍ വൈകുന്നേരം വരെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുകയോ ചികില്‍സ നല്‍കുകയോ ഇല്ലെന്ന് ഐഎംഎ.
🙏മൂന്നു ദിവസം സംസ്ഥാനത്തു മഴയ്ക്കു സാധ്യത. കണ്ണൂര്‍, കാസര്‍കോട് ഒഴികേയുള്ള ജില്ലകളിലാണ് മഴ ലഭിക്കുക.
🙏ശസ്ത്രക്രിയക്കുശേഷം വയര്‍ തുന്നിച്ചേര്‍ക്കാതെ നിര്‍ദ്ധനയായ വീട്ടമ്മയെ വീട്ടിലേക്കയച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പത്തനാപുരം മുല്ലൂര്‍നിരപ്പ് സ്വദേശിനി കെ ഷീബക്ക് കൊല്ലത്തെ സ്വകാര്യ ആശുപത്രി, പുനലൂര്‍ താലൂക്ക് ആശുപത്രി, പാരിപ്പള്ളി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലാണ് ചികിത്സ നല്‍കിയത്. ഡോക്ടര്‍മാരുടെ പിഴവു നിയമസഭയില്‍ വിവരിച്ച കെ.ബി. ഗണേഷ്‌കുമാറിനെതിരേ കലാപാഹ്വാനത്തിനു കേസെടുക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടിരുന്നു.
🙏ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിയാക്കി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അനില്‍ അക്കര സിബിഐക്കു പരാതി നല്‍കി. ലൈഫ് മിഷന്‍ സിഇഒ തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച കത്തിന്റെ പകര്‍പ്പും കൈമാറി.
🙏കേരളം ഉള്‍പ്പെടെയുള്ള ആറു സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപന നിരക്ക് വര്‍ധിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കേരളത്തില്‍ പ്രതിവാര കേസുകള്‍ മാര്‍ച്ച് 15 ന് 434 ല്‍ നിന്ന് 579 ആയി. പോസിറ്റിവിറ്റി നിരക്ക് 0.61 ല്‍ നിന്ന് 2.64 ശതമാനം ആയെന്നും കേന്ദ്രം അറിയിച്ചു.
🙏ഹെല്‍ത്ത് കാര്‍ഡ് നല്‍കാന്‍ പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയില്‍. കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജി മാത്യൂസാണ് പിടിയിലായത്. മുറുക്ക് കമ്പനിക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കാന്‍ ആദ്യം 10,000 രൂപ വാങ്ങിയിരുന്നു. വീണ്ടും തുക അവശ്യപ്പെട്ടതോടെ അപേക്ഷകന്‍ വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.

🙏പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്നു പരിഹസിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും അമ്മായിയച്ചന്‍ മുഖ്യമന്ത്രി പിണറായി വിജയനും നട്ടെല്ല് സ്വപ്നയ്ക്കു പണയംവച്ചവരാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. കിച്ചണ്‍ ക്യാബിനെറ്റിന്റെ ആനുകൂല്യത്തില്‍ പദവിയിലെത്തിയ ആളല്ല സതീശനെന്നും ഷാഫി പറഞ്ഞു.
🙏എഡിജിപി ശ്രീജിത്ത് ആറു അക്കൗണ്ടുകള്‍ വഴി സാമ്പത്തിക ഇടപാടും ക്രമക്കേടും നടത്തിയെന്ന ആരോപണത്തില്‍ തുടരന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. ശ്രീജിത്തിനെതിരെ ഒന്‍പത് ആരോപണങ്ങളിലാണ് അന്വേഷണം നടത്താന്‍ മൂവാറ്റുപ്പുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. ശ്രീജിത്തിനെതിരായ ഭൂരിഭാഗം ആരോപണങ്ങളിലും കഴമ്പില്ലെന്ന വിജിലന്‍സ് പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് മറികടന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
🙏അപകീര്‍ത്തിപരമായ പ്രതികരണത്തിന് ഇടതു നിരീക്ഷകനായ അഡ്വ. ബി എന്‍ ഹസ്‌കറിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചെന്നു സ്വപ്ന സുരേഷ്. ഒരാഴ്ചക്കുള്ളില്‍ നിരുപാധികം മാപ്പു പറയാത്ത പക്ഷം ഹസ്‌കറിനെതിരെ കോടതിയില്‍ കേസ് കൊടുക്കുമെന്ന് സ്വപ്ന പറഞ്ഞു.
🙏സ്വപ്ന സുരേഷിനെതിരെ പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാനനഷ്ടത്തിനു നോട്ടീസയച്ചിട്ടും മുഖ്യമന്ത്രി നോട്ടീസ് അയക്കാത്തത് എന്തുകൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഇക്കാര്യം സിപിഎം വിലയിരുത്തണം. മടിയില്‍ കനമുള്ളതുകൊണ്ടാണ് പിണറായി പരാതി നല്‍കാത്തതെന്നും സുധാകരന്‍ പറഞ്ഞു.
🙏ബ്രഹ്‌മപുരം വിഷയത്തില്‍ കൊച്ചി കോര്‍പ്പറേഷനിലേക്കു കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെ കോര്‍പറേഷന്‍ സെക്രട്ടറി അടക്കമുള്ളവരെ മര്‍ദിച്ച സംഭവത്തില്‍ നാലു പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്. കോര്‍പ്പറേഷന്‍ സീനിയര്‍ ക്ലര്‍ക്ക് ഒ.വി. ജയരാജ്, കണ്ടാലറിയാവുന്ന മൂന്ന് പേര്‍ എന്നിവര്‍ക്കെതിരെയാണ് വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്.
🙏ബ്രഹ്‌മപുരം വിഷപ്പുക ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വ്യവസായി എം.എ. യൂസഫലി വാഗ്ദാനം ചെയ്ത ഒരു കോടി രൂപയുടെ ചെക്ക് കൊച്ചി മേയര്‍ അനില്‍കുമാറിനു കൈമാറി.
🙏കൊച്ചി കുണ്ടന്നൂരില്‍ വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് മാഗസിനില്‍ ബാക്കി വന്ന മൂവായിരം കിലോ വെടികോപ്പുകള്‍ നിര്‍വീര്യമാക്കിത്തുടങ്ങി. കരിങ്കല്‍ ക്വാറിയില്‍ എത്തിച്ചാണ് വെടികോപ്പുകള്‍ നിര്‍വീര്യമാക്കുന്നത്.
🙏കോടതി വിധിച്ച 29.64 ലക്ഷം രൂപ ഭാര്യക്കു നല്‍കാത്ത ഭര്‍ത്താവിനെ വടകര കുടുംബ കോടതി പൊലീസിനു കൈമാറിയെങ്കിലും യുവാവ് ഓടി രക്ഷപ്പെട്ടു. കൊയിലാണ്ടി നടേരി തിരുമംഗലത്ത് മുഹമ്മദ് ജാസിം ആണ് രക്ഷപ്പെട്ടത്. കോടതിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ കൊയിലാണ്ടി സ്റ്റേഷനിലെ പോലീസിന്റെ സഹായം തേടിയെങ്കിലും അവര്‍ എത്തുന്നതിനു മുമ്പേ മുഹമ്മദ് ജാസിം ഓടി രക്ഷപ്പെട്ടു.
🙏ഇടുക്കി കുമളിക്കു സമീപം പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി വീട്ടില്‍ പ്രസവിച്ചു. കുമളി പൊലീസെത്തി അമ്മയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. പ്രായപൂര്‍ത്തിയാകാത്ത സഹപാഠിക്കു വേണ്ടി പൊലീസ് തെരച്ചില്‍ തുടങ്ങി.
ദേശീയം
🙏പാര്‍ലമെന്റ് സമ്മേളനത്തിന്റെ നാലാംദിവസവും ഭരണപക്ഷ പ്രതിപക്ഷ ബഹളം. സഭാ നടപടികള്‍ തടസപ്പെട്ടു. രാഹുലിന്റെ പരാമര്‍ശങ്ങള്‍ ഉയര്‍ത്തി ബിജെപിയും അദാനി വിഷയത്തില്‍ പ്രതിപക്ഷവും ബഹളംവയ്ക്കുകയായിരുന്നു.
🙏ഇന്ത്യയില്‍നിന്നുള്ള എഴുന്നൂറോളം വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ നാടുകടത്തല്‍ ഭീഷണിയില്‍. കാനഡയിലെ വിവിധ കോളജുകളില്‍ അഡ്മിഷനുവേണ്ടി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു ലഭിച്ച ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്നു കണ്ടെത്തിയതോടെയാണു വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തിലായത്.

🙏പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കശ്മീരില്‍ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ അടക്കമുള്ള സൗകര്യങ്ങള്‍ നേടി തട്ടിപ്പു നടത്തിയ ഗുജറാത്ത് സ്വദേശി അറസ്റ്റിലായി. ബുള്ളറ്റ് പ്രൂഫ് എസ് യു വിയും പഞ്ചനക്ഷത്ര ഹോട്ടലിലെ സൗജന്യ താമസവും ഉള്‍പ്പടെയുള്ള സൗകര്യങ്ങളാണ് ജമ്മു കശ്മീര്‍ അധികൃതര്‍ ഇയാള്‍ക്കായി സജ്ജമാക്കിയത്. കിരണ്‍ ഭായി പട്ടേല്‍ എന്നയാളാണ് പിടിയിലായത്.
🙏കേന്ദ്രമന്ത്രി നിരഞ്ജന്‍ ജ്യോതിയുടെ വാഹനത്തില്‍ ട്രക്ക് ഇടിച്ചു. കര്‍ണാടകയിലെ വിജയപുരയ്ക്ക് സമീപത്താണ് അപകടമുണ്ടായത്. അമിത വേഗതയില്‍ എത്തിയ ട്രക്ക് മന്ത്രിയുടെ കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടു. ട്രക്ക് ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്നു പോലീസ്.
🙏മഹാരാഷ്ട്രയിലെ ശിവസേനകള്‍ തമ്മിലുള്ള അധികാരത്തര്‍ക്കത്തില്‍ സുപ്രീം കോടതി ഭരണഘടന ബെഞ്ച് വിധി പറയാന്‍ മാറ്റി. ഒമ്പതു ദിവസം നീണ്ട വാദത്തിനു ശേഷമാണു വിധി പറയാന്‍ മാറ്റിയത്. വാദത്തിനിടെ മുന്‍ ഗവര്‍ണറുടെ നടപടികളെ കോടതി വിമര്‍ശിച്ചിരുന്നു.
🙏അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ട് പൈലറ്റുമാരും മരിച്ചു. കരസേനയുടെ ചീറ്റ ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്.
🙏പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഇ മെയില്‍ അയച്ച തഞ്ചാവൂര്‍ സ്വദേശിയായ ഗവേഷക വിദ്യാര്‍ഥിയെ സിബിഐ കസ്റ്റഡിയിലെടുത്തു. വിക്ടര്‍ ജെയിംസ് രാജ എന്ന യുവാവിനെ സിബിഐ ചോദ്യം ചെയ്തുവരികയാണ്.
🙏ഏവറസ്റ്റ് കൊടുമുടി ലോകമെങ്ങുമുള്ള രോഗാണുക്കളുടെ കേന്ദ്രമാണെന്ന് പഠന റിപ്പോര്‍ട്ട്. ഏവറസ്റ്റ് കൊടുമുടി കയറിയ പര്‍വ്വതാരോഹകര്‍ യാത്രയ്ക്കിടെ തുമ്മുകയോ ചുമക്കുകയോ തുപ്പുകയോ ചെയ്തപ്പോള്‍ പുറംതള്ളിയ രോഗാണുക്കള്‍ നൂറ്റാണ്ടുകളായി തണുത്തുറഞ്ഞ മഞ്ഞുമലയില്‍ സംരക്ഷിക്കപ്പെട്ടിരിക്കുകയാണെന്നാണു പഠന റിപ്പോര്‍ട്ട്.
കായികം
🙏വനിതാ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 11 റണ്‍സിന് തോല്‍പിച്ച് ഗുജറാത്ത് ജയന്റ്സ്. ഗുജറാത്ത് ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 18.4 ഓവറില്‍ 136 റണ്‍സിന് പുറത്താകുകയായിരുന്നു.
🙏മൂന്ന് മത്സരങ്ങളടങ്ങിയ ഇന്ത്യാ – ഓസ്ട്രേലിയ ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. ഉച്ചക്ക് 1.30 നാണ് മത്സരം ആരംഭിക്കുക. അതേസമയം ഓസ്ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ കുടുംബപരമായ കാരണങ്ങളാല്‍ കളിക്കില്ല. ഇതോടെ, മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ഏകദിനത്തില്‍ ഹാര്‍ദിക് പാണ്ഡ്യയാകും ഇന്ത്യയെ നയിക്കുക.
🙏ഫിഫ പ്രസിഡന്റായി ജിയാന്നി ഇന്‍ഫന്റീനോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. നാലുവര്‍ഷത്തേക്കാണ് ഇന്‍ഫാന്റീനോ പ്രസിഡന്റാവുന്നത്. എതിരാളികള്‍ ഇല്ലാതിരുന്നതിനാല്‍ ഐകകണ്ഠേനയായിരുന്നു തെരഞ്ഞെടുപ്പ്.