തിരുവനന്തപുരം.വനിതാ എം.എൽ.എയുടെ പരാതിയിൽ കേസില്ല. നിയമസഭയിലെ സംഘർഷം സംബന്ധിച്ച് കെ.കെ.രമ ഡി.ജി.പിക്ക് നല്‍കിയ പരാതിയിൽ രണ്ടാം ദിവസവും കേസെടുക്കാതെ പോലീസ്. പരാതി തുടർനടപടിക്ക് കൈമാറിയിട്ടില്ല. രാഷ്ട്രപതിയുടെ സന്ദർശനത്തിരക്കിലായതിനാലെന്നാണ് പോലീസ് വിശദീകരണം
കെ.കെ.രമയുടെ കൈ ഒടിഞ്ഞതിന്നാൽ കേസെടുത്താൽ ഭരണപക്ഷ എം. എൽ.എമാർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തണ്ടി വരും. ഇതൊഴിവാക്കാനാണ് പരാതിയിൽ തുടർനടപടി സ്വീകരിക്കാത്തതെന്നു പ്രതിപക്ഷ ം ആരോപിക്കുന്നു.വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിച്ചതായ പരാതിയില്‍ നിയമസഭാംഗങ്ങള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പും പ്രതിപക്ഷാംഗങ്ങള്‍ തങ്ങളെ വാച്ച് ആന്‍ഡ് വാര്‍ഡ് ആക്രമിച്ചതായി നല്‍കിയ പരാതിയില്‍ നിസാര വകുപ്പും ചുമത്തിയത് ഇന്നലെ വിമര്‍ശന വിധേയമായിരുന്നു. കെകെ രമയുടെ കൈ പൊട്ടിയത് നാടകമാണ് എന്ന മട്ടില്‍ സൈബര്‍ ആക്രമണവും ശക്തമാണ്.