തിരുവനന്തപുരം . പ്രതിപക്ഷ പ്രതിഷേധത്തിൽ നിയമസഭാ നടപടികൾ ഇന്നും സ്തംഭിച്ചേക്കും. കഴിഞ്ഞദിവസം സഭയിൽ ഉണ്ടായ തർക്കത്തിൽ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത് പ്രതിപക്ഷം ഉന്നയിക്കും. പ്രതിപക്ഷ എംഎൽഎമാർക്കെതിരായ കയ്യേറ്റത്തിൽ നടപടി വൈകുന്നതും പ്രതിഷേധത്തിന് കാരണമാകും.
ചോദ്യോത്തര വേള മുതൽ പ്രതിപക്ഷത്തിൻ്റെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം ഉണ്ടാവാനാണ് സാധ്യത. എം.എൽ.എമാർക്കെതിരെ കേസെടുത്തത് അടിയന്തര പ്രമേയ നോട്ടീസ് ആയി അവതരിപ്പിച്ചേക്കും. നിയമസഭ സംഘർഷത്തിൽ സ്പീക്കറുടെ റൂളിംഗ് ഉണ്ടാകാനുമിടയുണ്ട്. കഴിഞ്ഞ മൂന്നു ദിവസവും പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ നടപടികൾ തടസ്സപ്പെട്ടിരുന്നു.