കുവൈറ്റില്‍നിന്നും അവധിക്കെത്തിയ നഴ്സ് വാഹനാപകടത്തില്‍ മരിച്ചു

ചങ്ങനാശേരി. കുവൈത്ത് ജാബൈര്‍ ആശുപത്രിയിലെ നേഴ്സ് തൃക്കൊടിത്താനം- കുന്നുംപുറം സ്വദേശിനി ജസ്റ്റിറോസ് ആന്റണി (40)വാഹനാപകടത്തില്‍ മരിച്ചു.
മരണമടഞ്ഞ ജസ്റ്റിറോസ് ആന്റണി. കഴിഞ്ഞ മാസം 28-നാണ് ഒരു മാസത്തെ അവധിക്കായി നാട്ടില്‍ കുടുംബസമേതം എത്തിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇല്ലിമൂട്ടില്‍ വച്ചാണ് അപകടം ഉണ്ടായത്.


തെങ്ങണാ ഭാഗത്തുനിന്ന് നിന്നും വന്ന ബൈക്കും, ഓട്ടോറിക്ഷയും മാമൂട് ഭാഗത്തുനിന്ന് വന്ന കാറും തമ്മില്‍ കൂട്ടി ഇടിക്കുകയായിരുന്നു.കാറിന്റെ ഇടത്വശത്ത് ഇരുന്ന ജസ്റ്റിറോസിനെ ഗുരുതരമായ പരുക്കുകളോടെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.ഭര്‍ത്താവ് കുന്നുംപുറം കളത്തിപ്പറമ്ബില്‍ ജെസിന്‍ ( ഹ്യുന്‍ഡായ്,കുവൈത്ത് ). മക്കള്‍ ജോവാന്‍, ജോനാ.

Advertisement