തിരുവഞ്ചൂരിൽ യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു

Advertisement

കോട്ടയം. തിരുവഞ്ചൂരിൽ യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു. വന്നല്ലൂർകര കോളനി സ്വദേശിയായ ഷൈജു ആണ് കൊല്ലപ്പെട്ടത്.പ്രദേശവാസിയായ ലാലു, ഇയാളുടെ സുഹൃത്ത് സിബി എന്നിവരെ അയർക്കുന്നം പൊലീസ് കസ്റ്റഡിയിലെടുത്തു.മദ്യപിച്ചെത്തി ഉണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം.ഷൈജുവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിച്ചു വീഴ്ത്തിയതായി ലാലു മൊഴി നൽകി.
ഷൈജുവിൻ്റെ ശരീരത്തിൻ്റെ പല ഭാഗത്തും മുറിവുകളുണ്ട്. മൃതദേഹം നാളെ കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തും.

Advertisement