റൂഫ് വര്‍ക്ക് ചെയ്യാനുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, എന്നിട്ട് നഗ്നയായി മുന്നില്‍ ചെന്നു, മധ്യവയസ്‌കനെ ഹണി ട്രാപ്പില്‍ കുടുക്കിയ മൂന്ന് പേര്‍ പിടിയില്‍

Advertisement

കോട്ടയം: വൈക്കത്ത് മധ്യവയസ്‌കനെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വെച്ചൂര്‍ ശാസ്തക്കുളം ഭാഗത്ത് കുന്നപ്പള്ളില്‍ വീട്ടില്‍ ഷീബ (രതിമോള്‍-49), ഓണംതുരുത്ത് പടിപ്പുരയില്‍ വീട്ടില്‍ രഞ്ജിനി (37), കുമരകം ഇല്ലിക്കുളംചിറ വീട്ടില്‍ ധന്‍സ് (39) എന്നിവരെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ മൂവരും ചേര്‍ന്ന് വൈക്കം സ്വദേശിയും ഷീബയുടെ ബന്ധുവുമായ മധ്യവയസ്‌കനെയാണ് ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടാന്‍ ശ്രമിച്ചത്.

റൂഫ് വര്‍ക്ക് ജോലി ചെയ്യുന്ന ഇയാളെ, ഷീബയുടെ വീടിന്റെ സമീപത്തുള്ള വീട്ടില്‍ ജോലി ഉണ്ടെന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു. വീട്ടിലെത്തിയ സമയം വീട്ടുകാര്‍ പുറത്തു പോയിരിക്കുകയാണെന്നും അവര്‍ വന്നിട്ട് നോക്കാമെന്നും പറഞ്ഞ് ഇയാളെ ഷീബ അടുത്ത മുറിയില്‍ ഇരുത്തുകയായിരുന്നു. തുടര്‍ന്ന് രഞ്ജിനി നഗ്നയായി മധ്യവയസ്‌കന്റെ മുറിയിലേക്ക് കടക്കുകയും, ഈ സമയം കൂട്ടാളിയായ ധന്‍സ് മുറിയില്‍ എത്തി ഇവരുടെ വീഡിയോ പകര്‍ത്തി. ഇതിനുശേഷം ഷീബ വന്ന് യുവാവ് പൊലീസുകാരനാണെന്നും 50 ലക്ഷം രൂപ കൊടുത്താല്‍ ഒത്തുതീര്‍പ്പാക്കാമെന്നും അറിയിച്ചു. പിന്നീട് 50 ലക്ഷം എന്നുള്ളത് 6 ലക്ഷം രൂപ ആക്കി കുറച്ചിട്ടുണ്ടെന്നും, അത് താന്‍ കൊടുത്തിട്ടുണ്ടെന്നും ഇത് പിന്നീട് തിരിച്ചുതരണമെന്ന് മധ്യവയസ്‌കനോട് ആവശ്യപ്പെടുകയുമായിരുന്നു.

പിന്നീട് പലപ്പോഴായി ഷീബയും ഇവരുടെ ഫോണില്‍ നിന്ന് ധന്‍സും വിളിച്ച് പണം ആവശ്യപ്പെടുകയും പണം തന്നില്ലെങ്കില്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് മധ്യവയസ്‌കന്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

വൈക്കം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും വൈക്കം സ്റ്റേഷന്‍ എസ്.ഐ അജ്മല്‍ ഹുസൈന്‍, സത്യന്‍, സുധീര്‍, സി.പി.ഓ മാരായ സെബാസ്റ്റ്യന്‍,സാബു, ജാക്‌സണ്‍, ബിന്ദു മോഹന്‍ എന്നിവര്‍ ചേര്‍ന്ന് പ്രതികളെ പിടികൂടി. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇത്തരത്തില്‍ ഇവര്‍ മറ്റാരെയെങ്കിലും കബളിപ്പിച്ചിട്ടുണ്ടോയെന്നും ഇവരുടെ സംഘത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.

Advertisement