അസാധാരണം , ഏഷ്യാനൈറ്റ് കോഴിക്കോട് ഓഫീസില്‍ പൊലീസ് പരിശോധന

Advertisement

കോഴിക്കോട്. ഏഷ്യാനൈറ്റ് കോഴിക്കോട് ഓഫീസില്‍ പൊലീസ് പരിശോധന. വിവാദമായ ഒരു വാര്‍ത്തയുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി അന്വേഷിക്കാനെന്ന പേരിലാണ് പൊലീസ് സംഘം റവന്യൂ അധികൃതരോടൊപ്പം ഓഫീസിലെ കംപ്യൂട്ടര്‍ അടക്കം പരിശോധിക്കുന്നത്. പരിശോധന പത്ര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണവും ഭീഷണിയുമെന്ന് വിവിധ രാഷ്ട്രീയ നേതാക്കളും പൊതുപ്രവര്‍ത്തകരും പ്രതികരിച്ചു.
ഏഷ്യാനെറ്റ് മയക്കുമരുന്നു വിപണനവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട വാര്‍ത്തയുമായി ബന്ധപ്പെട്ട് പി വി അന്‍വര്‍ എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് റെയിഡ്. ഇന്നലെയാണ് കേസ് എടുത്തത്. കേരള ചരിത്രത്തില്‍ കേട്ടു കേള്‍വിയില്ലാത്ത അന്വേഷണ ശൈലിയിലാണ് പ്രമുഖ മാധ്യമസ്ഥാപനത്തില്‍ പരിശോധന നടക്കുന്നത്.

ക്രൈംബ്രാഞ്ച് എസിപി സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത് , തഹസില്‍ദാറും വില്ലേജ് ഓഫീസറും സംഘത്തിലുണ്ട്. രണ്ടുമണിക്കൂറിലേറെയായി പരിശോധന നടക്കുകയാണ്.

Advertisement

1 COMMENT

  1. BBC-ക്കെതിരെ കേന്ദ്ര സർക്കാർ നടത്തിയാൽ, അത്………??

    അതേ കാര്യം കേരളത്തിൽ ചെയ്താൽ, അത്……??

Comments are closed.