ആറ്റുകാൽ പൊങ്കാലയ്ക്കായി തലസ്ഥാനം ഒരുങ്ങി

Advertisement

തിരുവനന്തപുരം.ആറ്റുകാൽ പൊങ്കാലയ്ക്കായി നഗരം ഒരുങ്ങി. രണ്ടുവർഷത്തെ ഇടവേളക്കുശേഷം പൊതുസ്ഥലങ്ങളിൽ പൊങ്കാല അർപ്പിക്കാൻ അവസരം ഒരുക്കുന്നതിനാൽ റെക്കോർഡ് ഭക്തരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ഇതിനായുള്ള എല്ലാ സജ്ജീകരണങ്ങളും വിവിധ വകുപ്പുകൾ പൂർത്തീകരിച്ച് വരികയാണ്.

ചൊവ്വാഴ്ച ജില്ലയിലെ വിദ്യാഭ്യാസ, സർക്കാർ, അർധ സർക്കാർ, ധനകാര്യ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ ഡിപ്പോകളിൽ നിന്നും അയൽ ജില്ലകളിലെ പ്രധാന ഡിപ്പോകളിൽ നിന്നും ചൊവ്വാഴ്ച പുലർച്ചെ മുതൽ കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും. തമിഴ്നാട് പൊലീസിന്റെ സ്പോട്ടർ അംഗങ്ങൾ ഉൾപ്പെടെ 3000 പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. വൊളന്റിയർമാർക്കു പുറമേ പൊങ്കാലയ്ക്കു ശേഷമുള്ള ശുചീകരണത്തിനായി കോർപറേഷനും 3000 പേരെ നിയോഗിച്ചു.

ചൊവ്വാഴ്ച്ച രാവിലെ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകൾക്ക് തുടക്കമാവും. 10.30ക്ക് പണ്ടാര അടുപ്പിലേക്ക് തീ പകരുന്നതോടെ പൊങ്കാല ആരംഭിക്കും. ഉച്ചയ്ക്ക് 2.30ക്ക് ഉച്ച പൂജയും പൊങ്കാല നിവേദ്യവും ദീപാരധനയും നടക്കും. പൊങ്കാല നിവേദ്യത്തിനായി ക്ഷേത്രത്തിൽ നിന്നും 300 പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. സർക്കാരും – ക്ഷേത്ര ഭരണ സമിതിയും ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് ഭക്തർക്ക് ചടങ്ങുകളിൽ പങ്കെടുക്കുന്നതിനുള്ള പരമാവധി സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്തില്‍ പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആറ്റുകാൽ പൊങ്കാലയ്ക്കുള്ള  ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര ഭാരവാഹികളും പറഞ്ഞു. ചൊവ്വാഴ്ച്ചയാണ് പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല.

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിച്ചു. പൊങ്കാല ദിവസത്തില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള 10 മെഡിക്കല്‍ ടീമുകളെ രാവിലെ 5 മണി മുതല്‍ പൊങ്കാല അവസാനിക്കുന്നതുവരെ വിവിധ ഭാഗങ്ങളില്‍ നിയോഗിക്കും. ആരോഗ്യ വകുപ്പിന്റേയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കി. രാവിലെ 7 മണി മുതല്‍ രാത്രി 10 മണി വരെ ആറ്റുകാല്‍ ക്ഷേത്ര സന്നിധിയില്‍ ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, നഴ്‌സിംഗ് അസിസ്റ്റന്റ്, ആംബുലന്‍സ് എന്നിവ ഉള്‍പ്പെടെ മെഡിക്കല്‍ ടീമിന്റെ സേവനം ഉണ്ടാകും. കുത്തിയോട്ടത്തിലെ കുട്ടികളുടെ ആരോഗ്യ പരിചരണത്തിനായി രണ്ട് വിതം പീഡിയാട്രീഷ്യന്‍മാരുടേയും, സ്റ്റാഫ് നഴ്‌സുമാരുടേയും മുഴുവന്‍ സമയ സേവനം ലഭ്യമാക്കി. ഇതുകൂടാതെ ആയുഷ് വിഭാഗങ്ങളുടെ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. 

Advertisement