വെറുംവാക്ക് നൽകിയാൽ പോരാ, ആരോഗ്യമന്ത്രി നേരിട്ടത്തി ഉറപ്പ് നൽകിയാൽ സമരം നിർത്തുമെന്ന് ഹർഷീന

Advertisement

കോഴിക്കോട്. കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ ആരോഗ്യമന്ത്രി നേരിട്ടത്തി ഉറപ്പ് നൽകിയാൽ സമരം നിർത്തുമെന്ന് ഹർഷീന. വെറുംവാക്ക് നൽകിയാൽ പോരാ, ശക്തമായ ഉറപ്പ് തരണമെന്നും ഹർഷീന. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുൻപിൽ ഹർഷിനയുടെ നിരാഹാര സമരം ആറാം ദിവസത്തിലേക്ക് കടന്നു.


നേരത്തെ ആരോഗ്യ മന്ത്രി നൽകിയ ഉറപ്പുകൾ എല്ലാം പാഴ് വാക്കായി മാറിയെന്നും സർജറി ചെയ്ത ഡോക്ടർമാരെയും ജീവനക്കാരെയും സംരക്ഷിക്കുന്ന തരത്തിലുള്ള റിപ്പോർട്ടാണ് പുറത്തുവന്നതെന്നും ഹർഷിന. 2012 ലും 16 ലും ശാസ്ത്രക്രിയ നടന്നത് ഗവൺമെന്റ് ആശുപത്രിയിൽ നിന്ന് തന്നെയാണ്. എന്നാൽ തനിക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായത് 2017ലെ ശസ്ത്രക്രിയയ്ക്ക് ശേഷമാണെന്ന് ഹർഷിന ഉറപ്പിച്ച് പറയുന്നു. 2017 ലെ പ്രസവ ശസ്ത്രക്രിയയ്ക്ക് മുൻപായി സ്കാനിങ്ങും എംആർഐ സ്കാനിങ് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തിയിരുന്നു. അതിലൊന്നും കത്രിക കണ്ടെത്താൻ സാധിച്ചില്ല. നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഹർഷിക നടത്തുന്ന സമരം ആറാം ദിവസം പിന്നിട്ടു.

ഇന്ന് മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും മെഡിക്കൽ കോളേജിൽ എത്തുന്നുണ്ട്. ആരോഗ്യമന്ത്രി നേരിട്ട് സമരപ്പന്തലിൽ എത്തി തനിക്ക് ഉറപ്പു നൽകിയാൽ സമരം നിർത്താമെന്ന് ഹർഷിന. വെറും വാക്ക് പോരാ ശക്തമായ ഉറപ്പു വേണം. ഇല്ലെങ്കിൽ മരണം വരെ ഈ സമരപ്പന്തലിൽ ഇരിക്കുമെന്നും ഈ 32 കാരി പറയുന്നു.

Advertisement