
തിരുവനന്തപുരം:
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയും മുന്‍സ്പീക്കറുമായിരുന്ന ജി. കാര്‍ത്തികേയനെ ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരിക്കാന്‍ നേതാക്കള്‍ക്കു സമയമില്ല. ചരമവാര്‍ഷികത്തിന് അഞ്ചു ദിവസം മുന്നേ അനുസ്മരണ സമ്മേളനം നടത്തി നേതാക്കള്‍ ജി. കാര്‍ത്തികേയന്റെ ചരമവാര്‍ഷികം ഏഴിനാണ്. എന്നാല്‍ അന്നേദവസം ആറ്റുകാല്‍ പൊങ്കാലയെന്ന കാരണത്താല്‍ അനുസ്മരണ സമ്മേളനം നടത്തുകയാണു നേതാക്കള്‍ ചെയ്തത്.
കരളില്‍ അര്‍ബുദബാധയെത്തുടര്‍ന്നു ചികിത്സയിലിരിക്കെ 2015 മാര്‍ച്ച് ഏഴിന് ബംഗളൂരു എച്ച്.സി.ജി ആശുപത്രിയിലായിരുന്നു ജി.കാര്‍ത്തികേയന്റെ അന്ത്യം. തിരുവനന്തപുരം പ്രസ് ക്ലബ്ബിലായിരുന്നു അനുസ്മരണചടങ്ങ്. ജി.കാര്‍ത്തികേയന്‍ ഫൗണ്ടേഷന്റെ പേരിലായിരുന്നു ചടങ്ങ്. മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കൊടിക്കുന്നേല്‍ സുരേഷ് എം.പി ,സി.പി.ഐ. നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, ആര്‍.ജി. രാജേഷ് , യൂജിന്‍ തോമസ് അടക്കമുള്ള നേതാക്കള്‍ ആയിരുന്നു മുഖ്യപ്രാസംഗികര്‍.
കാര്‍ത്തികേയന്റെ മകന്‍ കെ.എസ്. ശബരീനാഥനും ചടങ്ങില്‍ സംബന്ധിച്ചു. നേരത്തെ പരിപാടി സംഘടിപ്പിച്ചത് നേതാക്കളുടെ സമയം അനുസരിച്ചാണെന്നാണ് സംഘാടകര്‍ അടക്കം പറയുന്നത്.
എന്നാല്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് വൈര്യത്തെതുടര്‍ന്ന് ചരമവാര്‍ഷികത്തിനു ദിവസങ്ങള്‍ക്കു മുന്നേ പരിപാടി നടത്തി ക്രെഡിറ്റ് അടിച്ചു മാറ്റാന്‍ ഒരു വിഭാഗം ശ്രമം നടതത്തിയതായും പിന്നാമ്പുറ സംസാരമുണ്ട്. പരിപാടിക്കെതിരേ കടുത്ത അമര്‍ഷം കോണ്‍ഗ്രസില്‍ ഉയര്‍ന്നിട്ടുണ്ട്.