അമ്മയും മകളും പുഴയിൽ മുങ്ങി മരിച്ചു

മലപ്പുറം: മൈലപ്പുറത്ത് കടലുണ്ടി പുഴയിൽ അമ്മയും, മകളും മുങ്ങി മരിച്ചു. കുളിക്കാനിറങ്ങിയപ്പോൾ അബദ്ധത്തിൽ പുഴയിലെ കുഴിയിൽ അകപ്പെട്ടാണ് മരണം. അപകടത്തിൽ പെട്ട രണ്ട് പേരെ പ്രദേശവാസികൾ രക്ഷപ്പെടുത്തി.

ഇന്നുച്ചയോടെ കടലുണ്ടി പുഴയിൽ മൈലപ്പുറം നൂറാടി കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. മൈലപ്പുറം സ്വദേശി അബ്ദുൽ ഗഫൂറിൻറെ മകൾ ഫാത്തിമ ഫായിസ, ഏഴ് വയസ്സുകാരിയായ മകൾ ഫിദ എന്നിവരാണ് മരിച്ചത്. ഫാത്തിമ ഫായിസയുടെ സഹോദരിയും , മറ്റൊരു മകളുമുൾപ്പെടെ പുഴയിലിറങ്ങിയപ്പോഴാണ് അപകടം.

Advertisement