ഭർതൃമാതാവിനെ കൊലപ്പെടുത്തി മരുമകൾ ജീവനൊടുക്കി: അന്വേഷണത്തിൽ‌ വഴിത്തിരിവ്

Advertisement

കൊച്ചി∙ വടക്കേക്കരയിൽ മരുമകളെയും ഭർതൃമാതാവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. ഭർതൃമാതാവിനെ കൊലപ്പെടുത്തിയ ശേഷം മരുമകൾ ആത്മഹത്യ ചെയ്താണെന്നാണു സൂചന. തുരുത്തിപ്പുറം കുണ്ടോട്ടിൽ അംബിക, ഭർതൃമാതാവ് സരോജിനി എന്നിവരെയാണ് രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇരുവരെയും പുറത്തു കാണാത്തതിനെ തുടർന്ന് നാട്ടുകാർ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ബന്ധുക്കൾ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ മൃതദേഹങ്ങൾ കണ്ടെത്തി. അംബികയെ തൂങ്ങിമരിച്ച നിലയിലും സരോജിനിയെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

പൊലീസ് അന്വേഷണത്തിലാണ് ഭർതൃമാതാവിനെ കൊലപ്പെടുത്തി അംബിക തൂങ്ങിമരിച്ചതാണെന്ന സൂചന ലഭിച്ചത്. സരോജിനിയുടെ കഴുത്തിൽ തുണികൊണ്ട് മുറുക്കിയ അടയാളങ്ങൾ കണ്ടെത്തിയിരുന്നു.

Advertisement