ചെന്നൈയിൽ ട്രെയിൻ തട്ടി പുത്തൂർ സ്വദേശിനിയായ വിദ്യാർഥി മരിച്ചു

Advertisement

ചെന്നൈ: ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി മലയാളി വിദ്യാർഥിനി മരിച്ചു. കൊല്ലം പുത്തൂർ സ്വദേശിനി നിഖിത കെ. സിബി(19)യാണ് മരിച്ചത്.

ചെന്നൈ താംബരം എംസിസി കോളജ് വിദ്യാർഥിനിയാണ്. ഇരുമ്പുലിയൂരിലെ ഹോസ്റ്റലിലായിരുന്നു നിഖിതയുടെ താമസം. ഇരുമ്പുലിയൂരിലെ പഴയ റെയിൽവേ ഗേറ്റിന് സമീപമുള്ള ട്രാക്ക് മുറിച്ച് കടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. ട്രാക്ക് മുറിച്ചു കടക്കാൻ ശ്രമിയ്ക്കവെ ചെന്നൈ – ഗുരുവായൂർ എക്സ്പ്രസ് . ഇടിയ്ക്കുകയായിരുന്നു.

Advertisement