അനധികൃത മത്സ്യ കച്ചവടം പിടികൂടി,ഹെൽത്ത് ഇൻസ്പെക്ടറുടെ കൈ വെട്ടും എന്ന് മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറിയുടെ ഭീഷണി

പത്തനംതിട്ട. നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപുവിന്റെ കൈ വെട്ടും എന്ന മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി സക്കീർ അലങ്കാരത്തിന്റെ ഭീഷണി. കഴിഞ്ഞദിവസം നഗരസഭ ഓഫീസിൽ എത്തിയാണ് സിഐടിയു മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി സക്കീർ അലങ്കാരത്തിൽ തന്നെ ഭീഷണിപ്പെടുത്തിയതായി ഹെൽത്ത് ഇൻസ്പെക്ടർ ദീപു പത്തനംതിട്ട പോലീസിൽ പരാതി നൽകിയത്.

ജീവൻ വേണമെങ്കിൽ ജോലി രാജിവച്ച് രക്ഷപ്പെട്ടു കൊള്ളാനും സക്കീർ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.പരാതി നൽകി മൂന്നുദിവസം കഴിഞ്ഞിട്ടും സംഭവത്തിൽ കേസെടുക്കാൻ പത്തനംതിട്ട പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. നഗരത്തിലെ അനധികൃത മത്സ്യ കച്ചവടം പിടികൂടിയിരുന്നു ഹെൽത്ത് ഇൻസ്പെക്ടറെ മത്സ്യത്തൊഴിലാളി യൂണിയൻ നേതാവ് ഭീഷണിപ്പെടുത്തിയത്.

Advertisement