ബിജെപി 2024 ൽ തോറ്റാൽ കെ റെയിൽ പദ്ധതി സംസ്ഥാനത്ത് വരും, എംവി ഗോവിന്ദൻ

Advertisement

മലപ്പുറം.സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ മലപ്പുറം ജില്ലയിൽ പര്യടനം തുടരുന്നു.പാർട്ടി നല്ലൊരു വിളയാണെന്നും അതിലുണ്ടാകുന്ന കളകൾ പറിച്ചു കളയുക തന്നെ ചെയ്യുമെന്ന് എം.വി.ഗോവിന്ദൻ മലപ്പുറം തിരൂരിൽ പറഞ്ഞു.2024 ൽ ബി.ജെ.പി തോറ്റാൽ കെ റെയിൽ പദ്ധതി സംസ്ഥാനത്ത് വരുമെന്നും എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു.

മലപ്പുറം ജില്ലയിലെ ജനകീയ പ്രതിരോധ ജാഥ രണ്ടാം ദിവസം പിന്നിട്ട് മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്.പാർട്ടിക്കകത്തെ പ്രശ്നത്തിന്റെ പ്രതിരോധത്തിനാണോ ജാഥയെന്നു ചിലർ ചോദിച്ചിരുന്നു. അങ്ങനെ പ്രതിരോധിക്കേണ്ട ഒരു പ്രശ്നവും നിലവിൽ പാർട്ടിയിലില്ല.പാർട്ടി നല്ലൊരു വിളയാണെന്നും അതിലുണ്ടാകുന്ന കളകൾ പറിച്ചു കളയുക തന്നെ ചെയ്യുമെന്ന് എം.വി.ഗോവിന്ദൻ തിരൂരിലെ സ്വീകരണ ചടങ്ങിൽ പറഞ്ഞു.

ബിജെപി ആണ് പൊതുശത്രു. അതിനെ പ്രതിരോധിക്കാൻ കോൺഗ്രസിന് സാധിക്കില്ല. ഇന്ത്യയിൽ കോൺഗ്രസ് അതീവ ദുർബലമാണ്. കേരളത്തിൽ ലീഗില്ലാതെ കോൺഗ്രസിന്റെ അവസ്ഥ ദയനീയമായിരിക്കുമെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. ഇന്ന് ജാഥ പൊന്നാനി, തവനൂർ, കോട്ടക്കൽ, മങ്കട,മഞ്ചേരി എന്നിവിടങ്ങളിൽ പര്യടനം നടത്തും.

Advertisement