ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി

Advertisement

തൃശ്ശൂർ. വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി. വടക്കാഞ്ചേരി എങ്കക്കാട് ദേശം ഭാരവാഹികൾ നൽകിയ അപേക്ഷയിലാണ് അനുമതി ലഭിച്ചത്. തൃശ്ശൂർ ജില്ലാ അഡീഷണൽ മജിസ്ട്രേറ്റ് റെജി പി ജോസഫിന്റേതാണ് ഉത്തരവ്. പൂര ദിവസമായ നാളെ രാത്രി ഏഴിനും പത്തിനും ഇടയിലാണ് വെടിക്കെട്ട് നടത്താൻ അനുമതി ലഭിച്ചത്. ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കാൻ പോലീസിന് നിർദ്ദേശവും നൽകി. ഉത്രാളിക്കാവിൽ സാമ്പിൾ വെടിക്കെട്ടിനും പറയെഴുന്നള്ളിപ്പിനും അനുമതി ലഭിച്ചിരുന്നു

Advertisement