തൃശൂര്‍ . അമിത് ഷായുടെ കേരള സന്ദർശനം സിപിഎം ജാഥ ജനങ്ങളെ സ്വാധീനിക്കുമെന്ന് ഭയന്നാണോ,റിയാസിന്‍റെ സംശയവും സുരേന്ദ്രന്‍റെ മറുപടിയുമായി സിപിഎം- ബിജെപി വാക്പോര്.
എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ തൃശ്ശൂർ വിടുന്നതിന് പിന്നാലെ അമിത് ഷാ എത്തുന്നത് ബിജെപിയുടെ ഭയത്തിന്റെ തെളിവാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. എന്നാൽ അമിത് ഷായുടെ മുമ്പിൽ എംവി ഗോവിന്ദൻ എന്ത് എന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പരിഹാസം
മാർച്ച് 5 നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ തൃശൂരിൽ എത്തുന്നത്. തേക്കിൻകാർഡ് മൈതാനിൽ നടക്കുന്ന ബിജെപി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് അമിത്ഷാ സംസാരിക്കും. കെ ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന സിപിഎം ജാഥ തൃശ്ശൂർ ജില്ലയിൽ പര്യടനം പൂർത്തിയാക്കുന്നതും അഞ്ചാം തീയതിയാണ്. സിപിഎം ജാഥയെ ബിജെപി ഭയക്കുന്നു എന്നതിന് തെളിവാണ് ഇതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ആർഎസ്എസ് ബന്ധമുള്ള ഏജൻസിയുമായി പ്രസാർ ഭാരതി കരാറിൽ ഏർപ്പെട്ടതിനെതിരെയും മുഹമ്മദ് റിയാസ് വിമർശനം ഉന്നയിച്ചു. സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ച് വിദ്വേഷ പ്രചാരണവും വ്യാജപ്രചാരണവും ആണ് ലക്ഷ്യമെന്നും മുഹമ്മദ് റിയാസ്.
വടക്കോട്ട് നോക്കാതെ റോഡിലെ കുഴി അടയ്ക്കണം എന്നായിരുന്നു ഇതിന് സുരേന്ദ്രന്റെ പരിഹാസം
ജമാഅത്തെ ഇസ്ലാമിയുമായുള്ള ആർഎസ്എസ് ചർച്ചയെ കുറിച്ചുള്ള ചോദ്യത്തിന് മുസ്ലിം സംഘടനകളും ആയാണ് ചർച്ചയെന്നും ജമാഅത്തെ ഇസ്ലാമിയെ കുറിച്ചുള്ള ചർച്ചയെക്കുറിച്ച് അറിയില്ല എന്നുമായിരുന്നു സുരേന്ദ്രന്റെ മറുപടി.