കൊച്ചി. മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഇന്ന് ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല.
സി എം രവീന്ദ്രൻ ഇന്ന് ഹാജരാകില്ല,ലൈഫ് മിഷൻ കോഴയിടപാട് ചോദ്യം ചെയ്യലിനായാണ് വിളിപ്പിച്ചിരുന്നത്.
സി എം രവീന്ദ്രൻ നിയമസഭയിലെ ഓഫീസിൽ ഹാജരായതായി വിവരം.
കൊച്ചിയിലെ ഇഡി ഓഫീസിൽ രാവിലെ 10 മണിക്ക് എത്തണം എന്നാണ് നിർദേശം
കേസിലെ പ്രതിയായ സ്വപ്ന സുരേഷുമായി സിഎം രവീന്ദ്രൻ നടത്തിയ വാട്സ്ആപ്പ് ചാറ്റുകൾ ഇ ഡി ക്ക് ലഭിച്ചിരുന്നു. ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട് ഇരുവരും സംസാരിച്ചതിന്റെ തെളിവുകൾ ചാറ്റിൽ നിന്ന് ലഭിച്ചിട്ടുണ്ട്.
ശിവശങ്കറിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഇ.ഡി. കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ ഈ ചാറ്റുകളുടെ പകർപ്പും ഉൾപ്പെടുത്തിയിരുന്നു. ഇതിന് പുറമെ സ്വപ്നസുരേഷും എം ശിവങ്കറും തമ്മിൽ നടത്തിയ വാട്സ്ആപ്പ് ചാറ്റിലും സി എം രവീന്ദ്രന്റെ പേര് പരാമർശിച്ചിരുന്നു
ഈ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടിയാണ് സി എം രവീന്ദ്രനെ ഇ.ഡി വിളിപ്പിച്ചിരിക്കുന്നത്.