അടച്ചിട്ടിരുന്ന വീട്ടില്‍ മോഷണം പ്ലാറ്റിനം മാലയും,രൂപയും ബൈക്കും പോയി

പാറശ്ശാല. ഇടിച്ചക്കപ്ലാമൂട് കനാല്‍ക്കരയില്‍ അടച്ചിട്ടിരുന്ന വീട്ടില്‍ മോഷണം. വീട്ടുമസ്ഥനായ ഷാഹുല്‍ഹമീദും കുടുംബവും മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ കളിയിക്കാവിളിയിലേക്ക് പോയപ്പോഴായിരുന്നു മോഷണം. വീട്ടിലുണ്ടായിരുന്ന ഒന്നരലക്ഷം രൂപ വിലപിടിപ്പുള്ള പ്ലാറ്റിനം മാലയും അലമാരയില്‍ സൂക്ഷിച്ചിരുന്ന 20,000 രൂപയും പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ഹോണ്ട യൂണിക് ബൈക്കുമാണ് മോഷണം പോയത്.

കഴിഞ്ഞദിവസം വീട്ടുടമ ഷാഹുല്‍ഹമീദിന്റെ മാതാവ് മരണപ്പെട്ടിരുന്നു. കളിയിക്കാവിളയിലെ കുടുംബവീട്ടിലേക്ക് ഷാഹുല്‍ഹമീദും കുടുംബവും പോയ തക്കത്തിനാണ് മോഷ്ടാവ് വീട്ടിലെത്തിയത്. ചടങ്ങ് കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
മുന്നിലുള്ള വാതില്‍ പൂട്ടു തകര്‍ത്താണ് മോഷ്ടാവ് അകത്തു കയറിയത്. പാറശ്ശാല പോലീസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

Advertisement