മലയാളിയായ ജി ദേവരാജനെ ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു

Advertisement

ഹൈദരാബാദ്. മലയാളിയായ ജി.ദേവരാജനെ ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു.കൊല്ലം സ്വദേശിയാണ്. നിലവിൽ പാർട്ടി യുടെ ദേശീയ സെക്രട്ടറി ആണ്‌ ദേവരാജൻ.

മൂന്നുതവണ ജനറൽ സെക്രട്ടറിയായ ദേബബ്രത ബിശ്വാസ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.ബംഗാളിൽ നിന്നുള്ള നരേൻ ചാറ്റർജി ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു.ഹൈദരാബാദിൽ സമാപിച്ച ഫോർവേഡ് ബ്ലോക്ക് 19 ആം പാർട്ടി കൊണ്ഗ്രെസ്സ് പുതിയ സെക്രട്ടേറിയറ്റിനെയും, കേന്ദ്ര കമ്മിറ്റിയെ യും തെരഞ്ഞെടുത്തു.

Advertisement