പാലക്കാട് സ്കൂൾ ആഘോഷ ചടങ്ങിൽ ജയറാമിനും കുടുംബത്തിനുമൊപ്പം അതിഥിയായി ജയം രവി

Advertisement

പാലക്കാട്: താരസംഗമങ്ങളുടെ വേദിയൊരുക്കി പാലക്കാട് പള്ളിക്കുറുപ്പ് ശബരി ഹയർ സെക്കൻഡറി സ്കൂളിൽ സവിധം 2023 ആഘോഷത്തിനു തുടക്കമായി. നടൻ ജയറാം, ഭാര്യ പാർവതി, മകൾ മാളവിക എന്നിവർക്കൊപ്പം തമിഴ് സൂപ്പർതാരം ജയം രവിയും മുഖ്യാതിഥിയായിരുന്നു. ജീവിതത്തിന്റെ ഏറ്റവും കാലഘട്ടത്തിലൂടെയാണു വിദ്യാർഥികൾ കടന്നു പോകുന്നതെന്നും ഈ സമയങ്ങളിൽ മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുൽ കലാമിന്റെ എളിമയും പ്രവർത്തനങ്ങളും എല്ലാവരും മാതൃകയാക്കണമെന്നും നടൻ ജയറാം പറഞ്ഞു. സ്കൂളിലെ സൗജന്യ സൈക്കിൾ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജയം രവിയുടെ പ്രസംഗവും കയ്യടികളോടെയാണ് കാണികൾ ഏറ്റെടുത്തത്.

ഗീതാഞ്ജലി ഹൈടെക് കോൺഫറൻസ് ഹാൾ ജയം രവി ഉദ്ഘാടനം ചെയ്തു. ഹൈടെക് കിച്ചൻ ശിലാസ്ഥാപനം കെ.ശാന്തകുമാരി എംഎൽഎയും, സൗരോർജ പദ്ധതി സമർപ്പണം നടി പാർവതി ജയറാമും ഉദ്ഘാടനം ചെയ്തു.

കാരാകുറുശ്ശി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പ്രിയ നാരായണൻകുട്ടി കംഫർട്ട് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അധ്യക്ഷ പി.പ്രേമലത അധ്യക്ഷയായി. സ്കൂളിൽ പ്രസിദ്ധീകരിച്ച ദ് ഡാൻ പത്രം പ്രിൻസിപ്പൽ എ.ബിജു, പ്രധാനാധ്യാപകൻ പ്രശാന്ത് മാധവൻ എന്നിവർ ചേർന്നു പ്രകാശനം ചെയ്തു. മാളവിക ജയറാം ആദ്യ പ്രതി ഏറ്റുവാങ്ങി.

https://youtu.be/uf3Ar7-nOJg

Advertisement