അമ്മിഞ്ഞപ്പാൽ ഇഷ്ടമാണെന്ന് സ്വപ്നയോട് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വാട്സപ് ചാറ്റ്, രവീന്ദ്രനെ ട്രോളി രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത് പണിക്കർ

Advertisement

തിരുവനന്തപുരം: തനിക്ക് അമ്മിഞ്ഞപ്പാൽ ഇഷ്ടമാണെന്ന് സ്വപ്നയോട് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ചാറ്റ് ചെയ്തതിന്റെ വാട്സപ് ചാറ്റ് പുറത്തുവന്നതോടെ രവീന്ദ്രനെ ട്രോളി രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത് പണിക്കർ. “രവീന്ദ്രൻ വാവേ… തക്കുടൂ… കരയല്ലേ വാവേ…” എന്ന് പറഞ്ഞ് ഒരു മുലക്കുപ്പിയുടെ ചിത്രവും പങ്കുവെച്ചാണ് ശ്രീജിത് പണിക്കരുടെ ട്രോൾ.ഇതു പിന്നീട് ട്രോളന്മാര്‍ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങളില്‍ കത്തിപ്പടരുകയാണ്. ഒരിക്കല്‍ ഇത്തരം ആരോപണങ്ങളുടെ ചൂടില്‍ വെന്തുരുകിയ കോണ്‍ഗ്രസ് സൈബറിടങ്ങള്‍ ആഘോഷത്തോടെയാണ് മുലപ്പാല്‍കഥയുമായിറങ്ങുന്നത്.
തിങ്കളാഴ്ച ഹാജരാകാനാണ് രവീന്ദ്രനോട് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. സ്വപ്നയുമായുള്ള അതിരുവിട്ട ബന്ധത്തിന്റെ ചാറ്റുകൾ അതിന് മുൻപാണ് പുറത്തുവന്നിരിക്കുന്നത്. നേരത്തേ രവീന്ദ്രനെ ചോദ്യം ചെയ്പ്പോള്‍ ലഭ്യമല്ലാതിരുന്ന ഫോണിലെ ചാറ്റുകളാണ് പുറത്തുവരുന്നത്. ഒഫിഷ്യലായ ചാറ്റുകള്‍ അല്ലെന്നു വ്യക്തമായതോടെ ഒരു കാലത്ത് കേരളത്തെ ആട്ടിഉലച്ച ഫോണ്‍വിളികേസിന്‍റെ തട്ടിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന സംശയമുണ്ടായിട്ടുണ്ട്.

ഇതോടെ ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസിൽ രവീന്ദ്രനും കുരുക്ക് മുറുകും. ലൈഫ് മിഷൻ കേസിൽ ഇതാദ്യമായാണ് രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്. ഇഡിയുടെ ചോദ്യം ചെയ്യലിൽ നിന്നും രക്ഷപ്പെടാൻ രവീന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഈ ഹർജി ഹൈക്കോടതി തള്ളി. ലൈഫ് മിഷൻ കേസിൽ കൈക്കൂലി ഇടപാട് നടന്നതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ശിവശങ്കറെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഒമ്പത് ദിവസം തുടർച്ചയായി ചോദ്യം ചെയ്തതിൽ ഒട്ടേറെ പുതിയ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

ശിവശങ്കറിനേക്കാള്‍ പ്രാധാന്യമേറിയതാണ് രവീന്ദ്രനില്‍നിന്നും ലഭിക്കുന്ന വിവരങ്ങള്‍ മുഖ്യമന്ത്രിയോടും സിപിഎം രാഷ്ട്രീയത്തോടും രവീന്ദ്രനാണ് അടുപ്പം അതിനാല്‍തന്നെ രവീന്ദ്രനുമേലുള്ള ചോദ്യം ചെയ്യല്‍ ചെറിയ കാര്യമല്ല.
തിങ്കളാഴ്ച ഇഡി രവീന്ദ്രനെ ചോദ്യം ചെയ്യാനിരിക്കുന്നതിന് തൊട്ടുമുൻപാണ് രവീന്ദ്രനും സ്വപ്ന സുരേഷും തമ്മിൽ നടത്തിയ അതിരുവിട്ട വാട്സാപ് ചാറ്റുകളുടെ വിശദാംശങ്ങൾ പുറത്തുവന്നിരിക്കുന്നത്. ഒരു ഘട്ടത്തിൽ സ്വപ്നയോട് തനിക്ക് അമ്മിഞ്ഞപ്പാൽ ഇഷ്ടമാണെന്ന് വരെ രവീന്ദ്രൻ പറയുന്നുണ്ട്. അതേ സമയം 2020ൽ സ്വർണ്ണക്കടത്ത് കേസിൽ ഇഡി ചോദ്യം ചെയ്തപ്പോൾ സ്വപ്ന സുരേഷിനെ വ്യക്തിപരമായി അറിയില്ലെന്നായിരുന്നു രവീന്ദ്രന്റെ മറുപടി. പുതിയ ചാറ്റുകൾ പുറത്തുവന്നതോടെ രവീന്ദ്രന് ഇഡിയ്ക്ക് മുന്നിൽ ഒളിച്ചുകളിക്കാനാവില്ല. സ്വപ്നയുടെ കളഞ്ഞുപോയെന്ന് കരുതിയിരുന്ന മൊബൈൽ ഫോൺ കണ്ടെത്തിയതോടെയാണ് ഈ നിർണ്ണായകമായ ചാറ്റ് ഇഡിയ്ക്ക് ലഭിച്ചതെന്ന് പറയുന്നു.

Advertisement