ആദ്യ ചിത്രം റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം ബാക്കി,യുവ സംവിധായകന്‍ മനു ജെയിംസ് അന്തരിച്ചു

Advertisement

യുവ സംവിധായകന്‍ മനു ജെയിംസ് അന്തരിച്ചു. മഞ്ഞപിത്തം ബാധിച്ച് എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 31കാരനായ മനു കോട്ടയം കുറവിലങ്ങാട് സ്വദേശിയാണ്. നടി അഹാന കൃഷ്ണയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ‘നാന്‍സി റാണി’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് മനു ജെയിംസ്.

ആദ്യ ചിത്രം റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സംവിധായകന്റെ മരണം. അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അന്തിമ ഘട്ടത്തില്‍ എത്തിയിരുന്നു. 2004ല്‍ ‘ഐ ആം ക്യുരിയസ്’ എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയം തുടങ്ങിയ മനു പിന്നീട് മലയാളം, കന്നട, ബോളിവുഡ്, ഹോളിവുഡ് സിനിമകളില്‍ സഹ സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നയനയാണ് ഭാര്യ. സംസ്‍കാരം നാളെ.

Advertisement