കാസർഗോഡ്. വിദ്യാർത്ഥികളെ പൂട്ടിയിട്ടെന്ന പരാതിയിൽ തനിക്കെതിരെ നടന്നത് പ്രതികാര നടപടിയെന്ന് കാസർഗോഡ് ഗവ. കോളജ് മുൻ പ്രിൻസിപ്പൽ എം.രമ. നേരെത്തെ തീരുമാനിച്ച അജണ്ട പ്രകാരമാണ് പ്രതിഷേധം ഉണ്ടായത്. കൊളജിൽ നടക്കുന്ന തെറ്റായ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതാണ് എസ്.എഫ്.ഐ പ്രവർത്തകരെ പ്രകോപിതരാക്കിയതെന്നും എം.രമ പറഞ്ഞു
കുടിവെള്ള പ്രശ്നത്തിൽ പരാതിയുമായി എത്തിയ വിദ്യാർത്ഥിളെ പൂട്ടിയിട്ട സംഭവത്തിൽ പ്രിൻസിപ്പലിനെ കഴിഞ്ഞ ദിവസം ചുമതലയിൽ നിന്ന് നീക്കിയിരുന്നു. ഇതിലാണ് വിശദീകരണവുമായി മുൻ പ്രിൻസിപ്പൽ എം.രമ രംഗത്തെത്തിയത്. ക്യാമ്പസിൽ നടന്ന ലഹരി ഇടപാട് ഉൾപ്പെടെയുള്ള തെറ്റായ പ്രവണതകൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതിനെ തുടർന്നുള്ള
പ്രതികാര നടപടിയാണ് ഇപ്പോൾ ഉണ്ടായത്. സംഭവത്തിൽ തന്റെ ഭാഗം കേൾക്കാതെയാണ് നടപടി ഉണ്ടായതെന്നും എം.രമ പറഞ്ഞു.
അതേസമയം ഉന്നയിച്ച ആരോപണങ്ങളിൽ തെളിവ് പുറത്തുവിടണമെന്നാണ് എസ്. എഫ്. ഐയുടെ നിലപാട്. വിദ്യാർത്ഥികൾക്കെതിരെ നൽകിയ കേസിനെ നിയമപരമായി നേരിടുമെന്ന് യൂണിറ്റ് സെക്രട്ടറി എ.കെ അക്ഷയ്
മുമ്പ് മാസ്കില്ലാതെ കാംപസില്‍ കറങ്ങിയയ എംഎസ്എഫ് നേതാവിനെരക്കൊണ്ട് മാപ്പു പറയിച്ച് കാലില്‍ പിടിപ്പിച്ചെന്ന വിവാദത്തിനും രമ ഇരയായിരുന്നു. മനപൂര്‍വം കാലുപിടിച്ചു തന്ത്രപരമായി ഫോട്ടോ എടുത്തു പ്രചിപ്പിച്ചു എന്നാണ് രമയുടെ മറുപടി.
പ്രിൻസിപ്പൽ ഉന്നയിച്ച ആരോപണത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യവുമായി ബിജെപിയും രംഗത്തെത്തി. വിഷയത്തിൽ വൈസ് ചാൻസലർക്കും, മനുഷ്യാവകാശ കമ്മിഷനും ബിജെപി പരാതി നൽകി