അയല്‍ വീട്ടിലെ കുടുംബ വഴക്കിലിടപെട്ട ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് കൊല്ലപ്പെട്ടു

Advertisement

പാലക്കാട്‌ ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് കൊല്ലപ്പെട്ടു.ഡിവൈഎഫ്ഐ ഒറ്റപ്പാലം പനയൂർ ഹെൽത്ത് സെന്റർ യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്തിനെയാണ്(27)കുത്തിക്കൊലപ്പെടുത്തിയത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം.തൊട്ടടുത്ത വീട്ടിലെ കുടുംബ വഴക്കിലിടപെട്ട ശ്രീജിത്തിനെ മദ്യലഹരിയിലായിരുന്ന ജയദേവൻ കുത്തികൊലപ്പേടുത്തുകയായിരുന്നു.രക്ഷിതാക്കളെ അടക്കം ഉപദ്രവിക്കാൻ ജയദേവൻ ശ്രമിച്ചത് ചോദ്യം ചെയ്തതിനാണ് ശ്രീജിത്തിനെ കുത്തിയത്.
പ്രതി ജയദേവനെ പൊലീസ് കസ്റ്റഡിയിലെടുത്തു.മൃതദേഹം പികെ ദാസ് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്

Advertisement