ആലപ്പുഴ . ഉത്സവത്തിനിടെ നടന്ന സംഘർഷത്തിനിടയിൽ യുവാവ് കുത്തേറ്റു മരിച്ചു.പുന്നപ്ര വടക്ക് പഞ്ചായത്ത് നാലാം വാർഡ് സലിം കുമാറിൻ്റെ മകൻ അതുലാ (26)ണ് മരിച്ചത്.പറവൂർ ഭഗവതിക്കൽ ക്ഷേത്രത്തിൽ വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം
ഉത്സവത്തിൻ്റെ ഭാഗമായി നടന്ന നാടൻ പാട്ടിനിടെ ഉണ്ടായ സംഘർഷത്തിനൊടുവിലാണ് യുവാവിന് കുത്തേറ്റത്.പ്രതി ശ്രീക്കുട്ടനായി തെരച്ചിൽ നടത്തി വരികയാണെന്ന് പുന്നപ്ര പോലീസ് പറഞ്ഞു